വളാഞ്ചേരി: വളാഞ്ചേരിയിൽ ലഹരി ഉപയോഗികുന്നവരിൽ എച്ച്.ഐ.വി ബാധ കണ്ടെത്തി എന്ന രീതിയിൽ ചാനലുകളിൽ വാർത്ത വന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച് നഗരസഭക്ക് യാതൊരു തരത്തിലുമുള്ള റിപ്പോർട്ടും ഈ നിമിഷം വരെ ആരോഗ്യവകുപ്പിൽ നിന്നും ലഭിച്ചിട്ടില്ലന്ന് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ മീഡിയ വിഷൻ ഓൺലൈനിനോട് പറഞ്ഞു.
മാത്രമല്ല ഇത്തരത്തിൽ ലഹരി ഉപയോഗം പൂർണ്ണമായും പ്രതിരോധിക്കാൻ നഗരസഭയിൽ ജനകീയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടന്നും ഈ സഹചര്യത്തിൽ കമ്മിറ്റിയുടെ പ്രവർത്തനം സജ്ജീവമാക്കുമെന്നും ചെയർമാൻ പറഞ്ഞു.
28.03.2025 ന് വെള്ളി ഉച്ചക്ക് ശേഷം 3 മണിക്ക് നഗരസഭയിൽ വെച്ച് സർവ്വ കക്ഷിയോഗം നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് ചേരും. വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള ലഹരിമാഫിയകൾ വളാഞ്ചേരി കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്നതായി നിരവധി തവണ വാർത്തകളിൽ വന്നിരുന്നു എങ്കിലും പോലീസും, എക്സൈസും വേണ്ടരീതിയിൽ പരിശോധന നടത്താത്തത് കൊണ്ടാണ് വളാഞ്ചേരിയിൽ പരിസരത്തും ലഹരി ഉപയോഗം വർദ്ധിക്കുന്ന സാഹചര്യം ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വളാഞ്ചേരി ടൗണിൽ തന്നെ ആളൊഴിഞ്ഞ സ്ഥലത്ത് ലഹരി ഉപയോഗിക്കുന്നതിനായി ഉപയോഗിക്കുന്ന സിറിജ്ജുകൾ കണ്ടെത്തിയത് ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു.ഈ സാഹചര്യത്തിൽ എക്സൈസും, പോലീസും ഈ വിഷയത്തിൽ കർശനപരിശോധന ശക്തമാക്കേണ്ടതുണ്ട് .നാളെ നടക്കുന്ന യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കണമെന്ന് ചെയർമാൻ അറിയിച്ചു.
Content Summary: AIDS cases found in Valancherry... The municipality has not received any notification from the health department, the municipality chairman said.. an emergency meeting has been called on Friday
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !