വളാഞ്ചേരി:കഴിഞ്ഞ പതിനഞ്ച് വർഷമായി വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന ചെഗുവേര ഫോറത്തിൻ്റെ കുടുംബ സംഗമവും, കലോൽസവങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കലും ഫെബ്രവരി 9ന് ഞായർ രാവിലെ 9 മണി മുതൽ വളാഞ്ചേരി ഡോക്ടേഴ്സ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
സാമൂഹ്യ, സാംസ്കാരിക രംഗത്തും, ജീവകാരുണ്യ രംഗത്തും ശ്രദ്ധേയമായ ഇടപെടലുകൾ നടത്താൻ ഫോറത്തിന് കഴിഞ്ഞിട്ടുണ്ട് സ്വപ്നക്കൂട് ഭവന പദ്ധതി
ഫ്രീ ഡ്രഗ്ഗ് ബാങ്ക് മരുന്ന് വിതരണം കുടിവെള്ള വിതരണം
ആമ്പുലൻസ് സംവിധാനം മൊബൈൽ ഫ്രീസർ സംവിധാനം പ്രാണവായു പദ്ധതി
മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം
തീർത്തും സൗജന്യമായി നൽകുന്നത്. അവയിൽ ചിലത് മാത്രമാണ്
നഗരസഭയുടെ നേതൃത്വത്തിൽ പാലിയേറ്റിവ് കെയറിൻ്റെ സഹായത്തോടെ തുടങ്ങാനിരിക്കുന്ന കിടത്തി ചികിൽസ സംവിധാനത്തിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കി കൊടുെക്കുമെന്നും ഭാരവാഹികൾ പറഞ്ഞു
കുടുംബ സംഗമത്തിൽ നാട്ടിലെ പാട്ടുകാരി
അമൃത സ്റ്റാർ സിംഗർ ആഗ്നേയസ് ബിനോയ്
മുഖ്യാതിഥിയായി എത്തും.
പ്രൊ.ആബിദ് ഹുസ്സയിൻ തങ്ങൾ MLA
നഗരസഭാ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ തുടങ്ങിയവരും
ഫോറത്തിൻ്റെ രക്ഷാധികാരികളും സംബന്ധിക്കും.
കലാഭവൻ അനിലിൻ്റെ കലാപരിപാടികളും
ചെഗുവേര ഫോറം അംഗങ്ങളുടെയും കുടുംബാങ്ങളുടെയും
വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന്
ഫോറം ഭാരവാഹികളായ VPM സാലിഹ് വെസ്റ്റേൺ പ്രഭാകരൻ അസീസ് പാണ്ടികശാല എന്നിവർ പറഞ്ഞു.
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !