വളാഞ്ചേരി: പുതിയ കാലത്ത് വിദ്യാർത്ഥികൾക്കിടയിലുള്ള അസാന്മാർഗിക പ്രവർത്തനങ്ങൾക്കെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഇരിമ്പിളിയം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ സുവർണ്ണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . വിദ്യാർത്ഥികൾക്കിടയിലുള്ള ലഹരി ഉപയോഗം അക്രമണ സ്വഭാവം എന്നിവ വർധിച്ചു വരുന്ന സാഹചര്യത്തിൽ അത്തരം വിദ്യാർത്ഥികളെ തിരിച്ചു പിടിക്കാൻ അധ്യാപകരും പി.ടി.എയും നാട്ടുകാരും ഒറ്റക്കെട്ടായി രാഷ്ട്രീയം നോക്കാതെ രംഗത്തിറങ്ങണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. സ്കൂളിൽ പുതുതായി തുടങ്ങിയ സി. എച്ച് മുഹമ്മദ് കോയ സ്മാരക ലാബ് & ലൈബ്രറി കെട്ടിടത്തിൻ്റെ ഉദ്ഘാടനവും പ്രതിപക്ഷ നേതാവ് നിർവ്വഹിച്ചു.
സ്വാഗത സംഘം ചെയർമാൻ വി.ടി. അമീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധക്ഷതവഹിച്ചു.
മലപ്പുറം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിര സമിതി അധ്യക്ഷ നസീബ അസീസ് മുഖ്യാതിഥിയായി.
സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകൻ അസീം പി. എ.ക്ക് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷഹനാസ് പി.ടി ഉപഹാരം നൽകി.
സ്കൂളിലേക്കുള്ള സൗണ്ട് സിസ്റ്റം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.സി.എ നൂർ സമർപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ജിഎസ് ശ്രീലേഖ ഹെഡ് മിസ്ട്രസ് കെ.ജീജ എന്നിവർ അക്കാദമിക് റിപ്പോർട്ട് അവതരിപ്പിച്ചു.
എൻ.മുഹമ്മദ്, എൻ ഖദീജ, അബ്ദുറഹ്മാൻ കെ.എം, മാനുപ്പ മാസ്റ്റർ , കെ. മുഹമ്മദലി , പി.എം ബാലചന്ദ്രൻ, സൈഫുന്നീസ കെ.ടി. , നുസ്റത്ത് എൻ, സലീം. നവാസ്, ഇ മുകുന്ദൻ മാസ്റ്റർ , കെ.ടി. മൊയ്തു മാസ്റ്റർ, സലാം ചെമ്മുക്കൻ, ശരീഫ് പാലൊളി, സോമൻ ടി. ആർ, ജാനിഷ് ബാബു, നാസർ ഇരിമ്പിളിയം, തുടിമ്മൽ സുലൈമാൻ ഹാജി. പ്രഷീല എം.പി. ശാഫി മാസ്റ്റർ, സുബൈദ ഇസുദ്ദീൻ, ഫമിദ ഒ ഡോ. ഷാഹുൽ ഹമീദ്,
കെ.രാജൻ, ഗോപീകൃഷണൻ തുടങ്ങിയവർ സംബന്ധിച്ചു വിനു പുല്ലാനൂർ നന്ദിയും പറഞ്ഞു
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !