വളാഞ്ചേരി : മലബാർ ദേവസ്വം ബോർഡ് കമ്മീഷണറായി ടിസി ബിജുവിനെ നിയോഗിച്ചുകൊണ്ട് സർക്കാർ ഉത്തരവായി. നിലവിൽ ഡെപ്യൂട്ടി കമ്മീഷണറായ ടിസി ബിജു കഴിഞ്ഞ എട്ട് മാസമായി കമ്മീഷണറുടെ അധിക ചുമതലയിൽ തുടർന്നു വരികയായിരുന്നു.
ടി സി ബിജു ശ്രീ കാടാമ്പുഴ ഭഗവതി ദേവസ്വം, ശ്രീ മമ്മിയൂർ ദേവസ്വം, ശ്രീ ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രം തുടങ്ങിയ നിരവധി ക്ഷേത്രങ്ങളുടെ ഭരണാധികാരിയായി പ്രവർത്തിച്ചിട്ടുണ്ട്. ശ്രീ ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം, പന്തല്ലൂർ എസ്റ്റേറ്റ്, മട്ടന്നൂർ ശ്രീ മഹാദേവക്ഷേത്രം,ശ്രീ തൃക്കൈക്കുന്ന് മഹാദേവക്ഷേത്രം, ശ്രീ തൃത്തല്ലൂർ ശിവക്ഷേത്രം എന്നിവയുടെ ഭരണ ചുമതല മലബാർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിന് ഡെപ്യൂട്ടി കമ്മീഷണർ എന്ന നിലയിൽ ഇദ്ദേഹം നേതൃപരമായ പങ്കു വഹിക്കുകയുണ്ടായി. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയാണ്.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: TC Biju took charge as the Commissioner of the Malabar Devaswom Board.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !