എടപ്പാൾ: കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി മലയാളിയുടെ വിവാഹ, ഫാഷൻ വസ്ത്രസങ്കൽപങ്ങളെ കാലത്തിനൊപ്പം നയിച്ച, കേരളത്തിലെ ഏറ്റവും വലിയ വെഡ്ഡിങ് ഡെസ്റ്റിനേഷനായ ശോഭിക വെഡ്ഡിങ്സിന്റെ ഏറ്റവും പുതിയ വലിയ ഷോറൂം എടപ്പാളിൽ തുറന്നു പ്രവർത്തനമാരംഭിക്കാൻ ഒരുങ്ങു.
മൂന്ന് നിലകളിലായി ബ്രൈഡൽ ഫാഷൻ, ഫോർമൽസ്, കാഷ്വൽസ്, പാർട്ടിവെയർ തുടങ്ങി ട്രെൻഡിയും ട്രഡീഷണലുമായ വസ്ത്രങ്ങളുടെയും പാദരക്ഷകൾ, കോസ്മെറ്റിക്സ്, ആക്സസറീസ് എന്നിവയുടെയും വൈവിധ്യമാർന്ന കളക്ഷനുകളുമായാണ് ശോഭിക വെഡ്ഡിങ്സ് എടപ്പാളിലെത്തുന്നത്. കൂടാതെ, ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന രീതിയിൽ വിവാഹവസ്ത്രങ്ങളും മറ്റും ഡിസൈൻ ചെയ്തെടുക്കാൻ പരിചയസമ്പന്നരായ ഫാഷൻ ഡിസൈനർമാരുടെ സേവനവും ശോഭിക വെഡ്ഡിങ്സിൽ ലഭ്യമാണ്.
വിവാഹ, ഫാഷൻ വസ്ത്രങ്ങളുടെ സമാനതകളില്ലാത്ത വൈവിധ്യങ്ങളുമായി എത്തുന്ന ശോഭിക വെഡ്ഡിങ്സ് എടപ്പാളിന്റെ വസ്ത്രവ്യാപാരരംഗത്ത‌് നവീനവും നൂതനവുമായ മാറ്റങ്ങൾക്കാണ് തുടക്കം കുറിക്കാൻ പോകുന്നത്. വിവിധ സെക്ഷനുകളിലായി, എല്ലാ പ്രായക്കാർക്കുമുള്ള ഏറ്റവും മികച്ച സെലക്ഷനും ഗുണമേന്മയും മിതമായ വിലയും അതിവിശാലമായ കാർ പാർക്കിങ് സൗകര്യങ്ങളുമായാണ് ശോഭിക വെഡ്ഡിങ്സ് എടപ്പാളിലെ ഏറ്റവും വലിയ വെഡ്ഡിങ് ഷോറൂമായി ചുവടുറപ്പിക്കുന്നത്.
ശോഭിക വെഡ്ഡിങ്സ് സോഫ്റ്റ് ലോഞ്ച് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരികമേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജീബ് എം. എ. നിർവഹിച്ചു.
പരിപാടിയിൽ ശോഭിക വെഡ്ഡിങ്സ് ഡയറക്ടർമാരായ ഇർഷാദ് ഫജർ, ശിഹാബ് കല്ലിൽ, ഹാഷിർ ഫജർ, ഷംസുദ്ധീൻ കല്ലിൽ, ബിൽഡിംഗ് ഓണർ ശിഹാബുദീൻ തുങ്ങിയവർ പങ്കെടുത്തു.
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !