തിരൂർ: തലക്കടത്തൂരില്‍ മധ്യവയസ്കനെ ഒരു കൂട്ടം ചെറുപ്പക്കാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്ത് ലഹരി ഉപയോഗിക്കുന്നത് വിലക്കിയതിനായിരുന്നു ഈ മര്‍ദ്ദനമെന്നാണ് പൊലീസിനു കിട്ടിയ വിവരം. എന്നാല്‍ മര്‍ദ്ദത്തില്‍ ഇതുവരെ പൊലീസിന് ആരിൽ നിന്നും പരാതി കിട്ടിയിട്ടില്ല,
ഒരു മദ്ധ്യവയസ്കനെ നാലഞ്ച് യുവാക്കൾ ചേർന്ന് മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തിരൂരർ തലക്കടത്തൂര്‍ സ്വദേശി കുഞ്ഞീതുവിനാണ് മര്‍ദ്ദനമേറ്റത്. ലഹരി മാഫിയയുടെ കേന്ദ്രമായ ഇവിടെ ഒരു തോടരികില്‍ ഇരുന്ന യുവാക്കളോട് കാരണം തിരക്കിയതിനായിരുന്നു മര്‍ദ്ദനം. കേട്ടാല്‍ അറക്കുന്ന തെറിയും യുവാക്കള്‍ വിളിക്കുന്നുണ്ട്.
ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസില്‍ പരാതി നല്‍കാൻ കുഞ്ഞീതു ആലോചിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറി. യുവാക്കളില്‍ ചിലരുടെ രക്ഷിതാക്കളുടെ അഭ്യര്‍ത്ഥയിലാണ് ഇതെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തല്‍. പരാതി നല്‍കുന്നത് തടഞ്ഞ് ലഹരി മാഫിയക്ക് സഹായകരമായി പ്രവര്‍ത്തിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്.
Content Summary: Police have launched an investigation into the incident in which a middle-aged man was surrounded and beaten by a group of youths in Talakadathur.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !