കുറ്റിപ്പുറം ഉപജില്ല JRC ഏകദിന ക്യാമ്പ് കാടാമ്പുഴയിൽ നടന്നു.. ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു

0

കാടാമ്പുഴ:
കുറ്റിപ്പുറം ഉപജില്ല ജെ ആർ സി ഏകദിന ക്യാമ്പ് കാടാമ്പുഴ എ.യു.പി സ്കൂളിൽ നടന്നു.
 മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി ഉദ്ഘാടനം നിർവ്വഹിച്ചു.

മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ  ജയരാജ് മുഖ്യാതിഥിയായി. മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശരീഫ ബഷീർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ  സജിത,  കാടാമ്പുഴ എ. യു.പി സ്കൂൾ പ്രധാനാധ്യാപിക. കുഞ്ഞിമ കുറ്റിപ്പുറം എ.ഇ.ഒ  വി.കെ ഹരീഷ്, ജെ.ആർ.സി ഉപജില്ല ട്രഷറർ  വി.കെ സുനിൽ, കാടാമ്പുഴ എ.യു.പി സ്കൂൾ ജെ.ആർ.സി കൗൺസിലർ മുഹമ്മദ് സാബിർ തുടങ്ങിയവർ സംസാരിച്ചു. ഉപജില്ല ജെ.ആർ.സി പ്രസിഡൻ്റും ക്യാമ്പ് കോ -ഓഡിനേറ്റർകെ. മുഹമ്മദ് മുസ്തഫ അധ്യക്ഷനായി. ലഹരി ഒരു തിരിച്ചറിവ്, എന്ന വിഷയത്തിൽ മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജയരാജ്, ഫസ്റ്റ് എയ്ഡ് വിഷയത്തിൽ സിവിൽ ഡിഫൻസ് ഫയർ & റസ്ക്യൂവാർഡൻ അൻവർ ശാന്തപുരം തുടങ്ങിയവർ ക്ലാസ്സെടുത്തു. തുടർന്ന് കലാഭവൻ അനിലിൻ്റെ കോമഡി ഷോയും നടന്നു. കുറ്റിപ്പുറം ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് 200 ൽ പരം ജെ.ആർ.സി വളണ്ടിയേഴ്സ് ക്യാമ്പിൽ പങ്കെടുത്തു.
Content Summary: Kuttippuram Sub-district JRC One-day Camp Held in Kadampuzha. Basheer Randathani Inaugurated

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !