റെയി​ൽവേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന 'സ്വറെയിൽ' ആപ്പ് പുറത്തിറക്കി റെയിവേ | Explainer

0

ഇന്ത്യൻ റെയി​ൽവേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന സൂപ്പർ ആപ്പ് ഒടുവിൽ യാഥാർഥ്യമായിരിക്കുന്നു. നിലവിൽ റെയിൽവേയുടെ സേവനങ്ങൾക്കായി റെയിൽ കണക്ട്, യുടിഎസ് എന്നിങ്ങനെ വിവിധ ആപ്പുകൾ ആളുകൾ ഉപ​യോഗപ്പെടുത്തി വരുന്നു. എന്നാൽ ഇനി റെയിൽവേയുമായി ബന്ധപ്പെട്ട എന്ത് ആവശ്യത്തിനും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ സ്വറെയിൽ (SwaRail App) എന്ന സൂപ്പർ ആപ്പ് ആണ് ഇന്ത്യൻ റെയിൽവേ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. റിസർവ്ഡ് ടിക്കറ്റ് ബുക്കിംഗ്, ട്രെയിനുകളിൽ ഭക്ഷണം ഓർഡർ ചെയ്യൽ, പിഎൻആർ അന്വേഷണങ്ങൾ തുടങ്ങിയ പൊതുജനങ്ങൾക്കായുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുള്ള ഏകജാലക സംവിധാനമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.

റെയിൽവേയുമായി ബന്ധപ്പെട്ട ഓരോ സേവനങ്ങൾക്കും വ്യത്യസ്ത ആപ്പുകൾ ഉപയോഗിക്കേണ്ടിവരുന്നത് ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇത് ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് സ്വറെയിൽ എന്ന സൂപ്പർ ആപ്പ് അ‌വതരിപ്പിച്ചിരിക്കുന്നത്. ഫോണിൽ കൂടുതൽ ആപ്പുകൾ കൊണ്ടുനടക്കേണ്ട എന്ന മെച്ചവുമുണ്ട്. സ്വറെയിൽ ആപ്പ് നിലവിൽ ബീറ്റയിൽ ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്.

ഇന്ത്യൻ ഗതാഗത സംവിധാനത്തിന്റെ നട്ടെല്ലാണ് ഇന്തൻ റെയിൽവേ, ആ റെയിൽവേയുടെ നട്ടെല്ലാകാൻ പുതിയ സൂപ്പർ ആപ്പായ സ്വറെയിലിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൻഫർമേഷൻ ടെക്നോളജി (ഐടി) സംവിധാനങ്ങളുടെ ഉത്തരവാദിത്തമുള്ള റെയിൽവേ മന്ത്രാലയത്തിന്റെ വിഭാഗമായ CRIS (സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ്) ആണ് ആണ് ഈ സൂപ്പർ ആപ്പ് വികസിപ്പിച്ചത്.


റെയിൽവേയുടെ പ്രാഥമിക ഓൺലൈൻ ടിക്കറ്റിംഗ് പ്ലാറ്റ്ഫോമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനുമായി (IRCTC) സഹകരിച്ചുകൊണ്ടാണ് CRIS പുതിയ റെയിൽവേ ആപ്പ് അ‌വതരിപ്പിച്ചിരിക്കുന്നത്. സ്വറെയിൽ സൂപ്പർ ആപ്പ് ഉപയോഗിച്ച്, ഇന്ത്യയിലെ ഉപയോക്താക്കൾക്ക് റിസർവ്ഡ്, അ‌ൺറിസർവ്ഡ്, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കൂടാതെ പാഴ്‌സൽ, ചരക്ക് ഡെലിവറികളുടെ വിവരങ്ങൾ അ‌ന്വേഷിക്കാം, ട്രെയിൻ, പിഎൻആർ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാം, ട്രെയിനുകളിൽ ഭക്ഷണം ഓർഡർ ചെയ്യാം.

കൂടാതെ പരാതികൾക്കും അന്വേഷണങ്ങൾക്കുമായി 'റെയിൽ മദാദിനെ'(Rail Madad) ബന്ധപ്പെടാനും ഈ ഒറ്റ ആപ്പ് മാത്രം മതിയെന്ന് റെയിൽവേ മന്ത്രാലയം പറയുന്നു. ഇതുവരെ വിവിധ റെയിൽവേ സേവനങ്ങൾക്കായി റെയിൽ മദാദ് (പരാതികൾക്കും നിർദ്ദേശങ്ങൾക്കും), യുടിഎസ് ( അൺ റിസർവ് ചെയ്യാത്ത ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്), ട്രെയിൻ സ്റ്റാറ്റസ് ( യാത്രക്കാർക്കുള്ള ദേശീയ ട്രെയിൻ അന്വേഷണ സംവിധാനം ) എന്നിങ്ങനെ പലവിധ ആപ്പുകളാണ് ഉപയോഗിച്ച് വന്നിരുന്നത്.

PNR അന്വേഷണങ്ങൾ, ട്രെയിനിനെക്കുറിച്ചുള്ള അനുബന്ധ വിവരങ്ങൾ എന്നിവയും പുതിയ സ്വറെയിൽ ആപ്പിൽ കാണാനാകുമെന്ന് റെയിൽവേ മന്ത്രാലയം എടുത്തുപറയുന്നു. അ‌തായത് ഒരൊറ്റ ​സൈൻ ഇന്നിലൂടെ എല്ലാ കാര്യങ്ങളും നടക്കും. അ‌തായത് ഉപയോക്താക്കൾക്ക് ഒരൊറ്റ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് എല്ലാ സേവനങ്ങളും ആക്‌സസ് ചെയ്യാൻ ഈ ആപ്പ് സഹായിക്കും.

IRCTC റെയിൽ കണക്ട് പോലുള്ള മറ്റ് ഇന്ത്യൻ റെയിൽവേ ആപ്പുകൾക്ക് പകരമായും ഇത് ഉപയോഗിക്കാം. റെയിൽ കണക്ട്, യുടിഎസ് ആപ്പ് തുടങ്ങിയവയുടെ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ഈ ആപ്പിൽ ലോഗിൻചെയ്യാം എന്ന പ്രത്യേകതയുമുണ്ട്. m-PIN, ബയോമെട്രിക് പ്രാമാണീകരണം എന്നിവ ഉൾപ്പെടെ ഒന്നിലധികം ലോഗിൻ ഓപ്ഷനുകൾ സ്വറെയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

നിലവിൽ ആൻഡ്രോയിഡ്, ഐ​ഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ബീറ്റയിൽ ഈ ആപ്പ് ലഭ്യമാണ്. ആപ്പ് കൂടുതൽ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ ഉപയോക്താക്കൾക്ക് നൽകാനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്. ഇവയെല്ലാം പരിഗണിച്ച ശേഷം ആവശ്യമായ മെച്ചപ്പെടുത്തലുകൾ നടത്തി റെയിൽവേ മന്ത്രാലയത്തിന്റെ സമഗ്രമായ വിലയിരുത്തലിനുശേഷം സ്വാറെയിൽ സൂപ്പർ ആപ്പ് പൊതുജനങ്ങൾക്ക് സർവസന്നാഹങ്ങളോടെ വീണ്ടും അ‌വതരിപ്പിക്കപ്പെടും.

Content Summary: From train ticket booking to food, now there's a single app for everything! Railways launches 'Swarail'

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !