കോട്ടയ്ക്കൽ: കോട്ടയ്ക്കൽ ചങ്കുവെട്ടിയിൽ യാത്ര ചെയ്യുന്നതിനിടെ ബൈക്കിൽ സാരി കുടുങ്ങി തലയടിച്ചു വീണ് സ്ത്രീയ്ക്ക് ഗുരുതര പരിക്ക്.
കോട്ടയ്ക്കൽ തോക്കാമ്പാറയിലെ കുണ്ടിൽ വീട്ടിൽ ബേബി (67) യ്ക്കാണ് സാരമായി പരിക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ ചങ്കുവെട്ടിയ്ക്കു സമീപം ആയിരുന്നു സംഭവം. മകനോടൊപ്പം ബൈക്കിനു പിറകിൽ യാത്ര ചെയ്യവേ സാരി ചക്രത്തിൽ കുടുങ്ങുകയായിരുന്നുവെന്നാണ് വിവരം. നിലത്തേക്ക് തെറിച്ചുവീണ ബേബിയെ കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്.
Video Source:
Content Summary: Woman seriously injured after her sari gets caught on bike in Kottakkal, hits head and falls
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !