വയനാട്: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സുപ്രധാന തീരുമാനമെടുത്ത് സംസ്ഥാന സർക്കാർ. കാണാതായവരെ മരിച്ചതായി കണക്കാക്കി ധനസഹായം നൽകുമെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർക്ക് ദുരന്തനിവാരണ വകുപ്പ് നിർദ്ദേശം നൽകി. കാണാതായവരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും ആനുകൂല്യങ്ങളും നല്‍കുന്നതിന്റെ ഭാഗമായാണ് ശുപാര്‍ശകള്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയത്.
പദ്ധതി നടപ്പാക്കുന്നതിന്റെഭാഗമായി പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും സമിതികൾ രൂപീകരിക്കണമെന്നും സർക്കാർ നൽകിയ ഉത്തരവിൽ പറയുന്നു. കാണാതായവരെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുൻപ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ പരിശോധിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഈ ഫയലുകൾ പരിശോധിച്ച് കാണാതായവരെ പിന്നീട് കണ്ടുകിട്ടിയോ എന്ന് പരിശോധിക്കണമെന്നും ഇതിനായി പ്രാദേശിക തലത്തിൽ വില്ലേജ് ഓഫിസർ , പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തുകയും ചെയ്യണമെന്നും സർക്കാർ അറിയിച്ചു.
പ്രാദേശിക തലത്തിലെ അന്വേഷണ റിപ്പോർട്ട് പിന്നീട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പരിശോധിക്കുകയും വ്യക്തമായ ശുപാർശ സഹിതം സംസ്ഥാന സമിതിയ്ക്ക് സമർപ്പിക്കണമെന്നും സർക്കാർ പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു. തുടർന്ന് സംസ്ഥാന സമിതിയുടെ വിശദമായ പരിശോധനയ്ക്ക് ശേഷം റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കണം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ മരണപ്പെട്ടതായി പ്രഖ്യാപിക്കുകയും അവരുടെ കുടുംബാങ്ങൾക്ക് ധനസഹായം നൽകുമെന്ന് ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ വർഷം ജൂലൈ 30-നാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച ദുരന്തമുണ്ടായത്. മുണ്ടക്കൈ, ചൂരൽമല, അട്ടമല,പുഞ്ചിരിമറ്റം, കുഞ്ഞോം എന്നിടങ്ങളിൽ പുലർച്ചയുണ്ടായ ഒന്നിലധികം ഉരുൾപൊട്ടലുകളിൽ നിരവധി ആളുകൾക്ക് ജീവൻ നഷ്ടമായിരുന്നു. കനത്തമഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 298 ആണ് സര്‍ക്കാര്‍ കണക്കുകൾ വ്യക്തമാക്കുന്നത്. 44 പേരെ കാണാതായി എന്നും സർക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ജീവൻ നഷ്‌ടമായ 254 പേരെ തിരിച്ചറിഞ്ഞിരുന്നു. 84 പേരെ ഡിഎന്‍എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. 128 പേരെ കാണാതായവരില്‍ നിന്നാണ് 84 പേരെ ഡിഎന്‍എ പരിശോധനയിലൂടെ കണ്ടെത്തിയത്.
നിലവിലെ കണക്കനുസരിച്ച് ദുരന്തബാധിത കുടുംബാംഗങ്ങള്‍ 4636 ആണ്. മുണ്ടക്കൈ- ചൂരല്‍മല ഭാഗങ്ങളില്‍നിന്ന് 151 മൃതദേഹങ്ങളും 45 ശരീരഭാഗങ്ങളും, നിലമ്പൂര്‍ ഭാഗത്തുനിന്ന് 80 മൃതദേഹങ്ങളും 178 ശരീരഭാഗങ്ങളുമാണ് ദുരിതാശ്വാസ സേന നടത്തിയ തിരിച്ചലിൽ കണ്ടെത്തിയിരുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആറുലക്ഷം രൂപ സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 75,000 രൂപയും കുറഞ്ഞ അംഗവൈകല്യത്തിന് 50,000 രൂപയും നല്‍കുമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
Content Summary: Wayanad landslide: Government to declare missing persons dead
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !