മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വിപി അനിലിനെ തെരഞ്ഞെടുത്തു. ജില്ലാ സമ്മേളനം പുതിയ സെക്രട്ടറിയെ ഏകകണ്ഠമായി തെരഞ്ഞെടുക്കുകയായിരുന്നു. 38 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
ജില്ലാ കമ്മറ്റിയില്‍ യുവാക്കാള്‍ക്കും വനിതകള്‍ക്കും വന്‍തോതില്‍ പ്രാതിനിധ്യമുണ്ട്. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് എന്‍ ആദിലും പുതിയ കമ്മിറ്റിയില്‍ ഉണ്ട്.
പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച വ്യാഴാഴ്ച പൂര്‍ത്തിയായിരുന്നു. രണ്ടുദിവസങ്ങളിലായി 40 പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസും മറുപടി പറഞ്ഞു.
വൈകിട്ട് 5.30ന് സീതാറാം യെച്ചൂരി നഗറില്‍ (ചീരാന്‍ കടപ്പുറം) ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇപി ജയരാജന്‍, പികെ ശ്രീമതി, എളമരം കരീം, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എം സ്വരാജ്, പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: VP Anil elected as CPM Malappuram District Secretary; 38-member district committee also elected
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !