വളാഞ്ചേരി : ഭിന്ന ശേഷിക്കാർ നേരിടുന്ന പ്രയാസങ്ങളിലേക്ക് സാമൂഹിക ശ്രദ്ധ ആകർഷിക്കുക എന്ന ലക്ഷ്യവുമായി വളാഞ്ചേരിയിലെ മാധ്യമ കൂട്ടായ്മയായ പ്രസ്സ് ക്ലബ് ഇത്തവണ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചത് ഭിന്ന ശേഷി കുരുന്നുകൾക്കൊപ്പം.
വളാഞ്ചേരി ഇൻഫിനിറ്റിയുമായി സഹകരിച്ചാണ് ആഘോഷം സംഘടിപ്പിച്ചത്.
ഭിന്ന ശേഷിക്കാരിൽ ആത്മ വിശ്വാസം പകർന്നു കായികമായും കലാപരവുമായി വളർത്തിയെടുത്തു അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക സാമൂഹിക ഉത്തരവാദിത്തം തിരിച്ചറിഞ്ഞാണ് ഇത്തവണ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ ഭിന്ന ശേഷി സൗഹൃദമാക്കാൻ തീരുമാനിച്ചതെന്നു പ്രസ്സ് ക്ലബ് ഭാരവാഹികൾ അറിയിച്ചു. പ്രസ്സ് ക്ലബ് പ്രസിഡന്റ് എം. ടി. അസീസ് റിപ്പബ്ലിക് ദിന പതാക ഉയർത്തിയത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.
സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ നസീർ തിരൂർക്കാട് റിപ്പബ്ലിക് ദിന സന്ദേശം നൽകി.
പ്രസ്സ് ക്ലബ് സെക്രട്ടറി ഹസ്ന യഹിയ,വാർഡ് കൗൺസിലർ സാജിത ടീച്ചർ,വളാഞ്ചേരി കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജർ ഷാഫി,വി. പി. രമ്യ, മുഹമ്മദ്ലി നീറ്റുകാറ്റിൽ, സി. കെ. രാമചന്ദ്രൻ, മണികണ്ഠൻ പൂക്കാട്ടിരി, നൂറുൽ ആബിദ് നാലകത്ത്, ബാബു എടയൂർ, ഷഹീർ ഇരിമ്പിളിയം,ഹംസ വളാഞ്ചേരി, നിസാർ പാലക്കൽ,ലിയാക്കത്തലി,ജിഷാദ്,രാംദാസ്,മുഹമ്മദ് സുനൂൻ നാസർ ഇരിമ്പിളിയം എന്നിവർ പ്രസംഗിച്ചു.സംസ്ഥാന പാരലൽ ഒളിമ്പിക്സിൽ മികവാർന്ന പ്രകടനം കാഴ്‌ച വെച്ച ഇരിമ്പിളിയം ബഡ്സ് സ്‌കൂളിനുള്ള ഉപഹാരം ചടങ്ങിൽ വെച്ചു ഹംസ വളാഞ്ചേരി സമ്മാനിച്ചു. പ്രസ്സ് ക്ലബ് ഭാരവാഹികൾക്കൊപ്പം പ്രഭാത ഭക്ഷണവും കഴിച്ചു കൈ നിറയെ സമ്മാനങ്ങളും കൈപ്പറ്റിയാണ് നാളെയുടെ പ്രതീക്ഷകളായ കുഞ്ഞുങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞത്.
Content Summary: Valancherry media group celebrates Republic Day with differently-abled child
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !