ആപ്പിളിനെ പിന്തള്ളി ആഗോള ഫോണ്‍ വിപണിയിലെ രാജാക്കന്‍മാരായി ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്. 2024ല്‍ 19 ശതമാനം മാര്‍ക്കറ്റ് ഷെയറുമായാണ് സാംസങ് ലോകത്ത് ഒന്നാംസ്ഥാനത്ത് തുടരുന്നത്. 18 ശതമാനം വിപണി വിഹിതവുമായി ആപ്പിളാണ് രണ്ടാമതെന്നും കൗണ്ടര്‍പോയിന്‍റ് റിസര്‍ച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഗോള ഫോണ്‍ വിപണിയില്‍ മേധാവിത്വം തുടരുകയാണ് സാംസങ്. 2024ലും ആപ്പിളിനെ പിന്നിലാക്കി സാംസങ് ഒന്നാംസ്ഥാനം നിലനിര്‍ത്തി. എന്നാല്‍ മുന്‍ വര്‍ഷവുമായി (2023) താരതമ്യം ചെയ്യുമ്പോള്‍ വിപണി വിഹിതത്തില്‍ നേരിയ തളര്‍ച്ച ഇരു കമ്പനികളും അഭിമുഖീകരിച്ചു. 2023ല്‍ സാംസങിന് 20 ഉം, ആപ്പിളിന് 19 ഉം ശതമാനം വിപണി വിഹിതം ഉണ്ടായിരുന്നു. അതേസമയം ആകെ സ്‌മാര്‍ട്ട്‌ഫോണ്‍ വില്‍പന ലോകമാകെ നാല് ശതമാനത്തിന്‍റെ വളര്‍ച്ച രേഖപ്പെടുത്തിയ വര്‍ഷം കൂടിയാണ് 2024. സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തിരിച്ചുവരവിന്‍റെ സൂചനയാണ് ഇത് നല്‍കുന്നത്.
സാംസങിന് ഗ്യാലക്സി എസ്24 സിരീസും എ സിരീസ് ഫോണ്‍ മോഡലുകളും തുണയായി. സാംസങിന്‍റെ ആദ്യ എഐ അധിഷ്ഠിത സ്‌മാര്‍ട്ട്‌ഫോണുകളാണ് എസ്24 സിരീസിലുള്ളത്. ഗ്യാലക്സി എസ്24 സിരീസ് ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ആപ്പിളിന്‍റെ ഐഫോണ്‍ 16 സിരീസിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ലോഞ്ചിംഗ് സമയത്ത് പരിമിതമായ ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകളേ ഐഫോണ്‍ 16 സിരീസിലുണ്ടായിരുന്നുള്ളൂ. എങ്കിലും ലാറ്റിനമേരിക്ക, ആഫ്രിക്ക, ഏഷ്യാ-പസഫിക് എന്നീ വിപണികളില്‍ ആപ്പിള്‍ 2024ല്‍ വളര്‍ച്ച രേഖപ്പെടുത്തി.
Content Summary: Samsung overtakes Apple to become king of global phone market
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !