നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ പിവി അൻവർ എംഎൽഎ അറസ്റ്റിൽ. നിലമ്പൂർ പൊലീസ് എടുത്ത കേസിലാണ് അറസ്റ്റ്. അൻവറടക്കം 11 പേർക്കെതിരെയാണ് കേസ്. കേസിൽ അൻവറാണ് ഒന്നാം പ്രതി. നേരത്തെ കേസിൽ നാല് ഡിഎംകെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചുവെന്നു അൻവറിനെതിരെ എഫ്ഐആറിൽ പരാമർശമുണ്ട്.
അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നു അൻവർ പ്രതികരിച്ചു. കേസ് നിയമപരമായി നേരിടുമെന്നും അൻവർ വ്യക്തമാക്കി. തനിക്കെതിരായ നീക്കത്തിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും പി ശശിയുമാണെന്നും അന്‍വര്‍ ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: PV Anwar MLA arrested
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !