കൊച്ചിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഫ്ലാറ്റിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം തൃക്കാക്കരയിലെ നൈപുണ്യ പബ്ലിക് സ്‌കൂളിന് സമീപത്തെ ഫ്ലാറ്റിലാണ് 17 കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നൈപുണ്യ പബ്ലിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ജോഷ്വ ആണ് മരിച്ചത്.
രാവിലെ ഏഴുമണിയോടെ സമീപത്തെ ബില്‍ഡിങില്‍ നിന്നുള്ള ആളുകളാണ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന വിവരം ഫ്ലാറ്റ് നിവാസികളെ അറിയിക്കുകയായിരുന്നു. ഫ്ലാറ്റിന്റെ പതിനെട്ടാം നിലയില്‍ നിന്ന് യുവാവിന്റെ വസ്ത്രങ്ങളും ചെരിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കള്‍ ഐടി ജീവനക്കാരാണ്
കുട്ടി ഫ്ലാറ്റില്‍ നിന്നും വീണതാണെന്നാണ് സൂചന. രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ് അപകടം ഉണ്ടായത്. തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Content Summary: Plus One student found dead in swimming pool at flat
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !