പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികളായ സിപിഎം നേതാക്കാള്‍ ജയില്‍ മോചിതരായി, സ്വീകരിക്കാന്‍ പ്രമുഖ നേതാക്കള്‍

0

പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളായ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം നാല് പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതിനെ തുടര്‍ന്ന് ലഭിച്ച ജാമ്യത്തിലാണ് പ്രതികള്‍ പുറത്തിറങ്ങിയത. ശിക്ഷാവിധി വന്ന് അഞ്ച് ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് പ്രതികള്‍ പുറത്തിറങ്ങുന്നത്. പി ജയരാജന്‍, എം വി ജയരാജന്‍ അടക്കം പ്രമുഖ നേതാക്കള്‍ ജയിലിനു പുറത്ത് പ്രതികളെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവമായ കെ വി കുഞ്ഞിരാമന്‍, കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), രാഘവന്‍ വെളുത്തോളി (രാഘവന്‍ നായര്‍) (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ വി ഭാസ്‌കരന്‍ എന്നിവരുടെ ശിക്ഷയാണ് മരവിപ്പിച്ചത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ എറണാകുളം സിബിഐ കോടതി ദിവസങ്ങള്‍ക്കു മുന്‍പാണ് വിധി പറഞ്ഞത്. കേസില്‍ ഒന്നു മുതല്‍ എട്ടുവരെ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു കൊച്ചി സിബിഐ കോടതി. ഇതു കൂടാതെ, പത്ത്, പതിനഞ്ച് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചു. തടവ് ശിക്ഷ കൂടാതെ രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. ബാക്കിയുള്ള പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവും പതിനായിരം രൂപ പിഴ ശിക്ഷയുമാണ് ജഡ്ജി ശേഷാദ്രിനാഥന്‍ വിധിച്ചത്. ഈ ശിക്ഷയാണ് ഹൈക്കോടതി മരവിപ്പിച്ചിരിക്കുന്നത്.

Content Summary: Periya double murder case; Accused CPM leader released from prison, prominent leaders to accept

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !