ഉപയോക്താവിന്‍റെ അഭിരുചിക്കനുസരിച്ച് പ്രധാന വാർത്തകൾ ഓഡിയോ രൂപത്തില്‍ അവതരിപ്പിക്കുന്ന എഐ ഫീച്ചറുമായി ഗൂഗിള്‍. 'ഡെയ്‌ലി ലിസൺ' എന്നാണ് ഈ ഫീച്ചറിന്‍റെ പേര്. ഉപയോക്താവിന്‍റെ ന്യൂസ് സെർച്ച് ഹിസ്റ്ററിയും ഡിസ്‌കവര്‍ ഫീഡ് ആക്റ്റിവിറ്റിയും വിശകലനം ചെയ്താണ് ഏറ്റവും പുതിയ വാർത്തകളുടെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോകള്‍ ഗൂഗിള്‍ ലഭ്യമാക്കുക. ഒരു വാർത്താ പോഡ്‌കാസ്റ്റിന് സമാനമാണ് ഈ ഫീച്ചർ. നിലവിൽ യു.എസിലാണ് പുതിയ ഫീച്ചര്‍ ഗൂഗിള്‍ ലഭ്യമാക്കിയിരിക്കുന്നത്.
അമേരിക്കയിലെ ഉപയോക്താക്കള്‍ക്കിടയില്‍ ഗൂഗിള്‍ പുതിയ ന്യൂസ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ ടെക്സ്റ്റ് രൂപത്തിലുള്ള വാര്‍ത്തകള്‍ ഓഡിയോയാക്കി മാറ്റുന്ന ഫീച്ചറാണിത്. ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് യൂസര്‍മാര്‍ക്ക് അമേരിക്കയില്‍ ഈ പുതിയ ഗൂഗിള്‍ സേവനം ലഭ്യമാകും. പ്ലേ, പോസ്, റിവൈന്‍ഡ്, മ്യൂട്ട് തുടങ്ങിയ ഓപ്ഷനുകള്‍ ഈ ഓഡിയോ ഫീച്ചറിലുണ്ടാകും.
ദിവസങ്ങളും പ്രത്യേകതകളും അടിസ്ഥാനമാക്കി ഗൂഗിൾ ഫോട്ടോസ് ഇനി സ്വയമേവ ക്രിയേറ്റ് ചെയ്യുന്ന മെമ്മറിസ് എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ഗൂഗിള്‍ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇതിനായി ഗൂഗിൾ ഫോട്ടോ ആപ്പ് ഓപ്പണാക്കുക. സ്ക്രീനിന്റെ മുകളിലുള്ള മെമ്മറിസ് ടാപ്പ് ചെയ്യുക. എഡിറ്റ് ചെയ്യേണ്ട മെമ്മറി സെലക്ട് ചെയ്യുക. ആവശ്യമുള്ള ഫോട്ടോയും വീഡിയോയും ചേര്‍ത്ത് റീഅറേഞ്ച് ചെയ്യുക.ആകർഷകമായ ക്യാപ്ഷൻ, വിവരണം എന്നിവ നല്‍കി വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ഇത് ഷെയര്‍ ചെയ്യാനും അവസരമുണ്ട്.
Content Summary: Listen to news in audio form; Google launches audio news feature
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !