എച്ച്‌എംപിവി; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വീണ ജോര്‍ജ്

0

തിരുവനന്തപുരം:
രാജ്യത്ത് എച്ച്‌എംപിവി സ്ഥിരീകരിച്ചതില്‍ പ്രതികരിച്ച്‌ ആരോഗ്യമന്ത്രി വീണ ജോർജ്. എച്ച്‌എംപിവി ആദ്യമായല്ല റിപ്പോർട്ട് ചെയ്യുന്നതെന്നും 2001 മുതല്‍ ഇന്ത്യയില്‍ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും വീണ ജോർജ് പറഞ്ഞു.

കേരളത്തില്‍ നേരത്തെ തന്നെ രോഗം സ്ഥിരീകരിച്ചതാണ്. വൈറസിന് വകഭേദമുള്ളതായി ലോകാരോഗ്യ സംഘടന അറിയിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം മാസ്ക് ധരിക്കുന്നതടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ആവശ്യമെന്ന് മന്ത്രി പറഞ്ഞു. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ല. എച്ച്‌എംപിവിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഭൂരിപക്ഷ വാർത്തകളും തെറ്റാണ്. മുൻപ് രോഗം സ്ഥിരീകരിച്ചതെല്ലാം ആഭ്യന്തരമായി നടത്തിയ പരിശോധനകളിലാണ്. ശ്വാസകോശ രോഗങ്ങള്‍ക്കുള്ള സപ്പോർട്ടീവ് ട്രീറ്റ്മെൻ്റാണ് ഇതിനുള്ളതെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. 

സംസ്ഥാന തല റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേർന്ന് വിലയിരുത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. വ്യാജ വാർത്തകള്‍ പ്രചരിപ്പിക്കരുതെന്നും അകാരണമായ ആശങ്ക പരത്തരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Content Summary: HMPV; Veena George says there is no need to worry

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !