കൊണ്ടോട്ടി: ഇ. എം.ഇ. എ ഹയർ സെക്കൻഡറി സ്കൂൾ സാധ്യo പദ്ധതിയുടെ നേതൃത്വത്തിൽ ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് ചോക്ക് നിർമ്മാണ പരിശീലനം
നടത്തി. കൊണ്ടോട്ടി ബി.ആർ.സി.ബി.പി.സി അനീസ് കുമാർ എം. ഉദ്ഘാടനം ചെയ്തു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ.ആർ. രോഹിണി ആദ്യക്ഷത വഹിച്ചു.
സംസ്ഥാന ശാസ്ത്ര മേളയിൽ ചോക്ക് നിർമാണത്തിൽ വിജയിയായ റയ. സി പരിശീലനത്തിന് നേതൃത്വം നൽകി. സ്പെഷ്യൽ എജുക്കറേറ്റർ റാഷിദ് പഴേരി പദ്ധതി വിശദീകരിച്ചു.
സ്കൂളിന്റെ നേതൃത്വത്തിൽ സാധ്യo എന്ന പേരിൽ വരും ദിവസങ്ങളിൽ ചോക്കുകൾ മാർക്കറ്റിൽ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതി കോർഡിനേറ്റർ മാരായ കെ.എം.ഇസ്മായിൽ,ഇ ജഹ്ഫർ സാദിഖ്,കബീർ മുതുപ റബ്, പി.അബ്ദുൽ റഫീഖ്, ജാബിർ അൻസാരി, ശംലി.കെ, നല്ല പാഠം വിദ്യാർത്ഥി കോർഡിനേറ്റർ ബിഷർ പണാളി, വിദ്യാർത്ഥി പ്രതിനിധി അക്ഷയ്.കെ എന്നിവർ പ്രസംഗിച്ചു.
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !