ലൈംഗിക അധിക്ഷേപ കേസില്‍ ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനായി. കോടതി ഇന്ന് ജാമ്യാപക്ഷ വീണ്ടും പരിഗണിക്കാനിരിക്കെയാണ് നീക്കം.
ജാമ്യം നല്‍കിയതിന് പിന്നാലെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതി ഇന്ന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുന്നത്. പ്രതിഭാഗം അഭിഭാഷകര്‍ അടക്കമുള്ളവരോട് രാവിലെ 10:15ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതി ജാമ്യം റദ്ദാക്കാൻ ഉൾപ്പെടെ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ബോബിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും രണ്ട് പേരുടെ ജാമ്യത്തിലും ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പിൽ ഹാജരാകണം എന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.
എന്നാല്‍ ജാമ്യം ലഭിച്ചിട്ടും കോടതി ഉത്തരവിനെ പരിഹസിക്കുന്ന തരത്തില്‍ ജയിലില്‍ കിടന്നോളാമെന്ന നിലപാടാണ് ബോബി ചെമ്മണ്ണൂര്‍ സ്വീകരിച്ചത്. ഇതില്‍ കോടതിക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം.
അതേസമയം ജാമ്യത്തുക കെട്ടിവയ്ക്കാന്‍ ഇല്ലാത്തുകൊണ്ട് പുറത്തിറങ്ങാനാകാത്ത സഹതടവുകാരെ സഹായിക്കാനാണ് ഒരു ദിവസം കൂടി ജയിലില്‍ കഴിഞ്ഞതെന്ന് ബോബി പ്രതികരിച്ചു.
കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസില്‍ അസാധാരണ നടപടിയുമായി ഹൈക്കോടതി. ബോബിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റീസ് പി.വി കുഞ്ഞികൃഷ്ണന്റേതാണ് സ്വമേധയായുള്ള നടപടി.
ജാമ്യം നല്‍കിയതിന് പിന്നാലെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം.
Content Summary: Bobby Chemmanur released from jail after being granted bail
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !