Trending Topic: PV Anwer

ഡേറ്റിങ് ചെയ്യുമ്പോള്‍ ആപ്പിലാകാതെ നോക്കണം, പണം ചോരും; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

0

വിവിധ ഡേറ്റിങ് ആപ്പുകളിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആപ്പിലൂടെ ഇടപാടുകാരെ വശീകരിച്ച് പണം തട്ടുന്ന സൈബർ തട്ടിപ്പു സംഘങ്ങൾ വർധിച്ചു വരികയാണെന്നും സൂക്ഷിക്കണമെന്നും മന്ത്രാലയം മുന്നിറിയിൽ പറയുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും ഡേറ്റിങ് ആപ്പുകൾ ധാരാളം പരസ്യങ്ങൾ ചെയ്യുന്നുണ്ട്. ഇതിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്.

ആപ്പുകളിൽ നിന്നു പരിചയപ്പെടുന്നവരെ വിവാഹമോ സൗഹൃദമോ വാഗ്ദാനം ചെയ്ത് ഇരയാക്കുന്നതാണ് ഇവരുടെ രീതി. സൗഹൃദത്തിലായതിനു ശേഷം വിവിധ ട്രേഡിങ് പ്ലാറ്റ്ഫോമുകളിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടും. ഇവ വ്യാജ പ്ലാറ്റ്ഫോമുകളായിരിക്കും. ആദ്യഘട്ടത്തിൽ ചെറിയ ലാഭം നൽകി വിശ്വാസം പിടിച്ചെടുക്കും. പിന്നീട് കൂടുതൽ നിക്ഷേപത്തിനായി സമ്മർദം ചെലുത്തുകയും ചെയ്യും. ചിലർ ഇത്തരം കെണിയിൽ പെട്ട് വൻതുക നിക്ഷേപിക്കും. ഇതു പിൻവലിക്കാൻ ശ്രമിക്കുമ്പോൾ ഇവർ ഫീസ് ആവശ്യപ്പെടും.

പിന്നീട് പണം ലഭിക്കാതെ വരുമ്പോഴാണ് തട്ടിപ്പിനിരയായതായി മനസിലാകുന്നത്. ഇതിനകം തട്ടിപ്പ് സംഘം കടന്നുകളയും. ഇത്തരം തട്ടിപ്പുകാർക്കെതിരേ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനുള്ളിൽ 1930 എന്ന നമ്പരിൽ വിവരമറിയിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

Content Summary: Avoid dating apps, money will be stolen; Home Ministry warns

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !