ന്യൂഡൽഹി: ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്ര ചെയ്യുന്നവരുടെ ബാഗേജ് വര്‍ധിപ്പിച്ച് എയര്‍ഇന്ത്യ എക്സ്‌പ്രസ്. ഇനി മുതല്‍ 30 കിലോ വരെ നാട്ടില്‍ നിന്ന് കൊണ്ടു പോകാം. നേരത്തെ ഇത് 20 കിലോ ആയിരുന്നു. ജനുവരി 15ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.
രണ്ട് ബാഗുകളിലായി 30 കിലാ വരെ കൊണ്ടുപോകാമെന്നാണ് അറിയിപ്പ്. തൂക്കം അധികമായാൽ പണം നൽകേണ്ടി വരും. നേരത്തേ ഗൾഫിൽ നാട്ടിലേക്ക് പോകുന്നവർക്ക് 30 കിലോ ബാഗേജ് അനുവദിച്ചിരുന്നു. അതേസമയം എക്‌സ്പ്രസ് ബിസ് വിഭാഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് പുതിയ മാറ്റം ബാധകമല്ലെന്ന് വിമാനകമ്പനി അറിയിച്ചു.
Content Summary: Air India Express increases baggage allowance to 30 kg for Gulf flights
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !