പന്നി ശല്യം രൂക്ഷം... അടിയന്തിര നടപടി വേണം.. പ്രതിഷേധവുമായി നഗരസഭ കൗൺസിലർമാർ

0

വളാഞ്ചേരി
: വളാഞ്ചേരി നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ കാലങ്ങളായി തുടരുന്ന രൂക്ഷമായ പന്നി ശല്യത്തിനെതിരെ നടപടി സ്വീകരിക്കാത്ത നഗരസഭ ഭരണ സമിതിക്കെതിരെ പ്രതിഷേധവുമായി എൽ ഡി എഫ് കൗൺസിലർമാർ രംഗത്തെത്തി.അതിരൂക്ഷമായ പന്നി ശല്യം മൂലം കർഷകർ ദുരിതത്തിലാണ്.ഒരു കൃഷിയും ഇറക്കാൻ കഴിയാത്ത സാഹചര്യമാണ് കർഷകർക്കുള്ളത്.കർഷകരുടെ ഈ ദുരിതം അധികൃതർക്ക് അറിയാം എന്നിരിക്കെ ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കാൻ യുഡിഎഫ് ഭരണസമിതി തയ്യാറാകുന്നില്ലന്ന് എൽ ഡി എഫ് പ്രതിനിധികൾ ആരോപിച്ചു. വിഷയത്തിൽ അടിയന്തര നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് കൗൺസിലർമാർ നഗരസഭക്ക് മുൻപിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ഇത് സംബന്ധിച്ച് നഗരസഭ സെക്രട്ടറിക്ക് നേതാക്കൾ നിവേദനവും നൽകി.അച്യുതൻ ഇ.പി, കെ.കെ.ഫൈസൽ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

കമറു പാറക്കൽ വീരൻ കുട്ടി പറശേരി നൗഷാദ് നാലകത്ത് ഡോ. അഭിലാഷ്, സാജിത ടീച്ചർ, ശൈലജ പി പി, ബഷീറ നൗഷാദ്,ഉമ്മു ഹബീബ, റസീന മാലിക് 
എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.

Content Summary: Pig nuisance is severe... urgent action is needed.. Municipality councilors protest

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !