വളാഞ്ചേരി :ശബ്ദ, വെളിച്ച, പന്തൽ പരസ്യ പ്രക്ഷേപണ മേഖലയിൽ പ്രവൃത്തിക്കുന്ന ഉടമകളുടേയും തൊഴിലാളികളുടെ ക്ഷേമത്തിനായി കേരളത്തിൽ പ്രവർത്തിക്കുന്ന സംഘടന ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ( എൽ എസ് ഡബ്ലിയു എ കെ ) യുടെ നാലാമത് മലപ്പുറം ജില്ല പ്രതിനിധി സമ്മേളനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 03 -12-2024 ചൊവ്വ രാവിലെ 9 മണി മുതൽ കാടാമ്പുഴ ടൂ സ്റ്റാർ ഓഡിറ്റോറിയം എ പി വേലായുധൻ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
17 മേഖല കമ്മിറ്റികളിൽ നിന്നായി 200 പ്രതിനിധികൾ പങ്കെടുക്കും. 9.30 ന് ജില്ല പ്രസിഡൻ്റ് കവിത ഹുസൈൻ പതാക ഉയർത്തും. ഈശ്വര പ്രാർത്ഥനക്ക് ശേഷം ജില്ലാ കമ്മിറ്റി അംഗം നൗഷാദ് അത്തിപ്പറ്റ അനുശോചന പ്രമേയം അവതരിപ്പിക്കും. ജില്ലാ സെക്രട്ടറി സാലി സംഗീത് സ്വാഗതം പറയുന്ന ചടങ്ങ്
സംസ്ഥാന പ്രസിഡൻ്റ് തമ്പി നാഷണൽ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻ്റ് കവിത ഹുസൈൻ അധ്യക്ഷത വഹിക്കും. സംസ്ഥാന ട്രഷറർ പി എച്ച് ഇഖ്ബാൽ മുഖ്യ പ്രഭാഷണം നടത്തും.
സംസ്ഥാന കൗൺസിലർ ആബിദ് മാറഞ്ചേരി റിപ്പോർട്ടും ജില്ലാ ട്രഷറർ ബീരാൻകുട്ടി റെയിൻബോ കണക്കും അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന ചർച്ചയ്ക്ക് സംസ്ഥാന ജനറൽ സെക്രട്ടറി റഹീം കുഴിപ്പുറം മറുപടി പറയും. സംസ്ഥാന ഓർഗനൈസർ കെ എ വേണു ഗോപാൽ സ്നേഹ സ്പർശം പദ്ധതി വിശദീകരിക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സാജ് സുരേഷ്, സലിം വളാഞ്ചേരി ആശംസകൾ അർപ്പിച്ചു സംസാരിക്കും. ജില്ലാ ജോയിൻ സെക്രട്ടറി ആബിദ് തിരൂർ നന്ദി പ്രകാശിപ്പിക്കും.
ഉച്ചക്ക് ശേഷം 2 30ന് അടുത്ത മൂന്നുവർഷത്തേക്കുള്ള ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് വരണാധികാരി ഷാജു ഇടുക്കി നിയന്ത്രിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡൻറ് ഹുസൈൻ കവിത,ജില്ലാ സെക്രട്ടറി സാലി സംഗീത് ,ജില്ലാ ട്രഷറർ ബീരാൻകുട്ടി റെയിൻബോ ,സംസ്ഥാന കമ്മിറ്റി അംഗം സലിം വളാഞ്ചേരി, ജില്ല കമ്മിറ്റി അംഗം നൗഷാദ് അത്തിപ്പറ്റ എന്നിവർ പങ്കെടുത്തു.
Content Summary: Light & Sound Welfare Association Malappuram district conference in Kadampuzha..Officers say preparations are complete..
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !