ബഷീർ രണ്ടത്താണിയുടെ "മലപ്പുറത്തിൻ്റെ ചലച്ചിത്രസഞ്ചാരം നിയമ സഭാ പുസ്തകോത്സവത്തിൽപ്രകാശനം ചെയ്യും

0

എഴുത്തു കാരനും ഗ്രന്ഥകാരനും മലപ്പുറം ജില്ലാപഞ്ചായത്ത് അംഗവുമായ ബഷീർ രണ്ടത്താണി രചിച്ച "മലപ്പുറത്തിൻ്റെ ചലച്ചിത്ര സഞ്ചാരം " മൂന്നാമത് കേരള നിയമസഭ അന്താ
രാഷ്ട്ര പുസ്തകോ
ത്സവത്തിൽ പ്രകാശനം ചെയ്യും.

          ജനുവരി 13 ന് തിരുവനന്ത പുരത്ത് നിയമസഭാ പുസ്ത കോത്സവ നഗരിയിലെ വെന്യൂ 4 ൽ രാവിലെ 11.30 നാണ് പ്രകാശന ചടങ്ങ്. നിയമസഭാ പുസ്തകോൽസവത്തിൽ പ്രകാശനം ചെയ്യ
പ്പെടുന്ന ബഷീർ രണ്ടത്താണിയുടെ രണ്ടാമത്തെ പുസ്ത
കമാണിത്. കഴിഞ്ഞ നിയമസഭാ പുസ്ത കോത്സവത്തിൽ ബഷീർ രണ്ടത്താ
ണിയുടെ " മാമുക്കോയ ചിരിയുടെ പെരുമ
ഴക്കാലം " എന്ന പുസ്തകം പ്രകാശനം ചെയ്യപ്പെട്ടിരുന്നു. 

                          1938 ൽ പുറത്തിറങ്ങിയ മലയാ
ളത്തിലെ ആദ്യത്തെ ശബ്ദ ചിത്രമായ  "ബാലൻ " മുതൽ മലപ്പുറത്തിൻ്റെ സാന്നിധ്യമുണ്ടെന്ന് ഗ്രന്ഥകാരൻ ബഷീർ രണ്ടത്താണി പറഞ്ഞു. ബാലനിലെ നായകൻ കെ.കെ.അരൂർ ഇരുപ
തു വർഷം കോട്ടയ്ക്ക
ൽ ആര്യ വൈദ്യശാല
യിലെ ജീവനക്കാരനും വൈദ്യശാലയ്ക്കു കീഴിലെ പരമശിവ വിലാസം നാടക
ക്കമ്പനിയിലെ നടനുമായിരുന്നു.

     മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിയുടെ ചലച്ചിത്ര യാത്ര
കളാരംഭിക്കുന്നത്    മഞ്ചേരിയിലെ വക്കീൽ ജീവിത കാലത്താണ്. ദേശീയ അവാർഡ് നേടിയ പ്രേംജി സുകു
മാരൻ, റഹ്മാൻ ,മാമു
ക്കോയ തുടങ്ങി ഒ
ട്ടേറെ നടന്മാർ മല
പ്പുറത്തിൻ്റെ ക്രെഡി
റ്റിലുണ്ട്.   

            മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ അഞ്ച് അഭി
നേത്രി കൾ മലപ്പുറത്തു നിന്നാണ്.

         മലയാളത്തിലെ ഇതിഹാസചിത്രമായ 1921  നിർമ്മിച്ച  മണ്ണിൽ മുഹമ്മദ്, മമ്മൂട്ടിയുടെ താരമൂല്യമുയർ
ത്തിയ " ദ കിംഗ്" ൻ്റെ നിർമ്മാതാവ് മഞ്ഞ
ളാംകുഴി അലി , നവസിനിമയുടെ കാഹളമൂതിയ സ്വപ്നാടനത്തിനു പണം മുടക്കിയ പാഴ്സി മുഹമ്മദ് തുടങ്ങിയ നിർമ്മാതാക്കൾ മലപ്പുറത്തിൻ്റെ മണ്ണിൽ നിന്നാണ് .

           ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയ മങ്കട രവിവർമ്മയെ പോലുള്ള ഛായാ
ഗ്രഹകർ.  കെ.ടി. മുഹ
മ്മദ് ,ടി.എ. റസാക്ക്, ഇക്ബാൽ കുറ്റിപ്പുറം, ടി. എ ഷാഹിദ് മുതൽ  പുതു തലമുറയിലെ മുഹസിൻ പരാരി വരെയുള്ള തിരക്ക
ഥാകൃത്തുക്കൾ.

          ഭാവഗാനങ്ങൾ കൊണ്ട് മലയാള ഗാനാസ്വാദകരുടെ മനസ്സിൽ ഇടം നേടിയ ഉണ്ണി മേനോൻ, ഷഹ
ബാസ് അമൻ കൃഷ്ണ
ചന്ദ്രൻ , സിതാര കൃഷ്ണകുമാർ , തുടങ്ങിയ പിന്നണി ഗായകർ.

            മലപ്പുറത്തു നിന്ന് മദിരാശിയിലേക്കുള്ള ചലച്ചിത്ര വഴികൾ സുഗമമല്ലാതിരുന്ന കാലത്ത് സിനിമ
യെടുത്ത മേലാറ്റൂർ രവിവർമ്മ തൊട്ട് സുഡാനി ഫ്രം നൈജീരിയയിലൂടെ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ സക്കറിയ മുഹമ്മദ് വരെയുള്ള സംവിധായകർ.

             സമ്പന്നമായ മലപ്പുറത്തിൻ്റെ ചലച്ചിത്ര ഭൂമിക തേടിയുള്ള അന്വേ
ഷണാത്മകമായ ഒരു യാത്രയാണ് ഈ പുസ്തകമെന്ന് ബഷീർ രണ്ടത്താണി പറഞ്ഞു.

          കോഴിക്കോട്ടെ ഒലീവ് പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. മുന്നുറോളം പേജു
കളുള്ള ഗ്രന്ഥത്തിന് അവതാരിക എഴു
തിയത് ഡോ: എം. കെ. മുനീർ ആണ്.
Content Summary: Basheer Randathani's "Malappuram's Film Journey" to be published at the Legislative Assembly Book Festival

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !