വളാഞ്ചേരി: 30 വർഷത്തോളമായി സ്ഥലമോ, കെട്ടിടമോ ഇല്ലാതെ ശോചനീയാവസ്ഥയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂർ ആറാം വാർഡ് വട്ടപ്പറമ്പ് അങ്കണവാടി യാഥാർത്ഥ്യമാകുന്നു. അങ്കണവാടിയുടെ ഉദ്ഘാടനം ഡിസംബർ 26 ന് വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് വനിത ശിശു വികസന വകുപ്പു മന്ത്രി വീണ ജോർജ്ജിൻ്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കുമെന്ന് അധികൃതർ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കെ.എം.സി.സി യുടേയും പ്രവാസികളുടേയും സാമ്പത്തിക സഹായത്തോടെ 3 സെൻ്റ് സ്ഥലം സ്ഥലം വാങ്ങി സൗജന്യമായി ഗ്രാമപഞ്ചായത്തിനു കൈമാറിയ സ്ഥലത്ത് ഗ്രാമപഞ്ചായത്തിൻ്റെ 6.5 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിൻ്റെ 7 ലക്ഷം രൂപയും, വനിത ശിശു വികസന വകുപ്പിൻ്റെ 15 ലക്ഷം രൂപയും അടക്കം 28.5 ലക്ഷം രൂപ വിനിയോഗിച്ചാണ് അങ്കണവാടി കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
ചടങ്ങിൽ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ അദ്ധ്യക്ഷനാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വേളേരി മുഖ്യാതിഥിയാകും. പഞ്ചായത്ത് പ്രസിഡൻ്റ് പി.ടി.ഷഹനാസ് വിശിഷ്ട വ്യക്തികളെ ആദരിക്കും.
ഉത്സാവാന്തരീക്ഷത്തിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികളുടേയും കുടുംബശ്രീ അംഗങ്ങളുടേയും വിവിധ കലാപരിപാടികൾ നടക്കുമെന്നും അധികൃതർ അറിയിച്ചു
വളാഞ്ചേരി പ്രസ്സ് ക്ലബ്ബിൽ നടന്ന
വാർത്താ സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ടി ഷഹ്നാസ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി.എ. നൂർ, വികസനസ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻ വി.ടി അമീർ, വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻ എൻ മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർപേഴ്സൺ എൻ ഖദീജ, ബ്ലോക്ക് മെമ്പർ കെ.എം അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു Content Summary: A smart Anganwadi is coming up in Irimpiliyam Puramannur at a cost of Rs 28.5 lakhs. Chief Minister Pinarayi Vijayan will inaugurate it on Thursday.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !