വളാഞ്ചേരി : കുറ്റിപ്പുറം ഉപജില്ല സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിളംബര ഘോഷയാത്ര വർണാഭമായി. വളാഞ്ചേരി ടി.ആർ.കെ. യു.പി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ദേശീയ പാത വഴി മീമ്പാറയിൽ എത്തി സ്കൂൾ റോഡിൽ പ്രവേശിച്ച് കലോത്സവ വേദിയായ വളാഞ്ചേരി ഹയർ സെക്കൻ്റി സ്കൂൾ ഗ്രൗണ്ടിൽ അവസാനിച്ചു.
നാടൻ കലാരൂപങ്ങൾ, വാദ്യമേളങ്ങൾ, എൻ.സി.സി, എസ്.പി.സി, ജെ.ആർ.സി, എൻ.എസ്.എസ്, സ്കൗട്ട് ,വിവിധ ക്ലബ്ബുകൾ, കുടുംബശ്രീ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ഘോഷയാത്രയിൽ അണിനിരന്നു. സ്വാഗതം സംഘം ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ, ജനറൽ കൺവീനർ പി. സുധീർ, ഉപജില്ല ഓഫീസർ വി.കെ. ഹരീഷ്, റംല മുഹമ്മദ്, മുജീബ് വാലാസി, ഘോഷയാത്ര കമ്മിറ്റി ചെയർമാൻ വെസ്റ്റേൺ പ്രഭാകരൻ, കൺവീനർ
നസീർ തിരൂർക്കാട്, സ്കൂൾ മാനേജർ ഗോപാലകൃഷ്ണൻ , സുരേഷ് പൂവാട്ടു മീത്തൽ, എം.വി. ജെയ്സൺ, കെ.പി. അബ്ദുൽ കരീം, രാജീവ്, സി.ആർ. ശ്രീജ, ഷംന ബീവി, കെ.വി. കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.
Content Summary: Kuttipuram sub-district art festival gets off to a bright start.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !