www.mediavisionlive.in |
ഡല്‍ഹി: ഇന്‍റര്‍നെറ്റ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ 96 കോടി കടന്നിരിക്കുകയാണ് രാജ്യം. അമേരിക്ക, ജപ്പാന്‍, റഷ്യ എന്നീ രാജ്യങ്ങളുടെ ആകെ ജനസംഖ്യയേക്കാള്‍ ഉയര്‍ന്ന സംഖ്യയാണിത്.
വയര്‍ലെസ് കണക്ഷനെയാണ് രാജ്യത്തെ ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളില്‍ ഭൂരിഭാഗവും ആശ്രയിക്കുന്നത്. ടെലികോം മന്ത്രാലയം ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ഇന്‍റര്‍നെറ്റ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ ഇന്ത്യ പുത്തന്‍ നാഴികക്കല്ലിലെത്തിയ സന്തോഷം പങ്കുവെച്ചു.
ഏപ്രില്‍-മെയ് ജൂണ്‍ കാലയളവില്‍ ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 95.44 കോടിയില്‍ നിന്ന് 96.96 കോടിയിലേക്ക് ഉയര്‍ന്നിരുന്നു. ഇന്‍റര്‍നെറ്റ് യൂസര്‍മാരുടെ എണ്ണത്തില്‍ ഇക്കാലയളവിലുണ്ടായത് 1.59 ശതമാനത്തിന്‍റെ വര്‍ധനവാണ്. ആകെയുള്ള 96.96 കോടി ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളില്‍ 4.2 കോടിയാളുകള്‍ വയേര്‍ഡ് കണക്ഷനെയും 92 കോടി പേര്‍ വയര്‍ലെസ് ഇന്‍റര്‍നെറ്റിനെയും ആശ്രയിക്കുന്നു എന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
രാജ്യത്തെ ഇന്‍റര്‍നെറ്റ് വിപ്ലവത്തെ മുന്നോട്ടുനയിക്കുന്നത് പൊതുമേഖല കമ്ബനികളും സ്വകാര്യ സംരംഭകരുമാണ്.ലോക ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ ഇന്‍റര്‍നെറ്റ് കണക്ഷന്‍ രംഗത്തും മുന്നില്‍ത്തന്നെ എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
Content Summary: India writing history; Internet subscribers crossed 96 crore
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !