സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 1,080 രൂപയും ഗ്രാമിന് 135 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 56,680 രൂപയിലും ഗ്രാമിന് 7,085 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് 110 രൂപ ഇടിഞ്ഞ് 5,840 രൂപയിലെത്തി.
ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഏഴിന് 57,600 രൂപയായി താഴ്ന്നു. പിന്നാലെ വെള്ളിയാഴ്ച പവന് 680 രൂപ വർധിച്ചെങ്കിലും ശനിയാഴ്ച പവന് 80 രൂപയും തിങ്കളാഴ്ച 440 രൂപയും കുറഞ്ഞിരുന്നു. 60,000 കടക്കും എന്ന് പ്രതീക്ഷിക്കുന്ന ദിവസങ്ങളിലാണ് സ്വർണവിലയിൽ കയറ്റിറക്കങ്ങളുണ്ടായത്.
രണ്ട് ദിവസത്തിനിടെ മാത്രം സ്വർണവിലയിൽ 1,500 ലേറെ രൂപയുടെ കുറവാണ് പവന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 12 ദിവസത്തിനിടെ പവന് കുറഞ്ഞത് 2,960 രൂപയാണ്. ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് കേരളത്തിൽ പവൻ വിലയിലെ എക്കാലത്തെയും റിക്കാർഡ്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഒക്ടോബർ അവസാനവാരം ഔൺസിന് 2,790 ഡോളർ എന്ന സർവകാല റിക്കാർഡ് തൊട്ട രാജ്യാന്തര വില തിങ്കളാഴ്ച 2,669 ഡോളറിലേക്ക് താഴ്ന്നിരുന്നു. ഇന്ന് വിപണി ആരംഭിച്ചപ്പോൾ 2,611 ഡോളറിലേക്ക് കൂപ്പുകുത്തിയ സ്വർണം നിലവിൽ 2,619 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Content Summary: Huge fall in gold prices in the state; A reduction of Rs.1080 per pawan
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !