തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിൽ തീപിടിത്തം. ചൊവ്വാഴ്ച രാത്രി 8.10 ഓടെ ഡി ബ്ലോക്കിലെ മൂന്നാം നിലയിലെ ഓപ്പറേഷൻ തിയേറ്ററിനടുത്തുള്ള യുപിഎസിൽ നിന്നാണ് തീ പടർന്നത്.
പുക കണ്ട രോഗികളുടെ കൂട്ടിരിപ്പുകാർ ഉടൻ സെക്യൂരിറ്റിക്കാരെ വിവരം അറിയിക്കുകയും തുടർന്ന് തീ അണയ്ക്കുകയുമായിരുന്നു.
താനൂരിൽനിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്.
അതേസമയം ഓപ്പറേഷൻ തിയേറ്ററിൽ പുക നിറഞ്ഞതോടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മൂന്നുപേർക്ക് ശ്വാസതടസ്സം നേരിട്ടു. ഇവർക്ക് ചികിത്സ നൽകി.
യുപിഎസിൽനിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് വിവരം.ഓപ്പറേഷൻ തിയേറ്ററിലെ മറ്റു യന്ത്രങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടില്ല
Content Summary: Fire in Tirurangadi Taluk Hospital: Accident averted
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !