കെ റെയില്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയാലും സംസ്ഥാനത്ത് നടപ്പാക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്ന് വിഡി സതീശന്‍. പാരിസ്ഥിതികമായും സാമ്പത്തികമായും കേരളത്തിന് ഒരുപാട് ദുരന്തങ്ങള്‍ ഉണ്ടാക്കുന്നതാണ് കെ റെയില്‍ പദ്ധതി. ഇത് നടപ്പാക്കരുതെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും സതീശന്‍ പറഞ്ഞു.
നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുളള സംസ്ഥാനമാണ് കേരളം. 30 അടി ഉയരത്തില്‍ 300 കിലോമീറ്റര്‍ ദൂരത്തിലാണ് കെ റെയില്‍ പാത പണിയുന്നത്. ഇത് കേരളത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്ന് സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ ഖജനാവില്‍ ഒരു പണവുമില്ല. ക്ഷേമപദ്ധതികള്‍ മുടങ്ങി കിടക്കുന്നതിനിടെയാണ് രണ്ട് ലക്ഷം കോടിയുടെ പദ്ധതിയുമായി കേരള സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കേരളത്തെ ശ്രീലങ്കയാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും സതീശന്‍ പറഞ്ഞു.
സ്പീഡ് ട്രെയിനിന് നിരവധി പരിഹാരമാര്‍ഗങ്ങളുണ്ട്. നിലവിലുള്ള റെയില്‍വേ പാതയുടെ വളവുകളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനൊപ്പം ഓട്ടോമാറ്റിക് സിഗ്നല്‍ സിസ്റ്റം കൂടി വരുന്നതോടെ തിരുവനന്തപുരത്ത് നിന്ന് നാലരമണിക്കൂര്‍ കൊണ്ട് കാസര്‍കോട് എത്താന്‍ കഴിയും. വെറും അരമണിക്കൂര്‍ സമയലാഭത്തിന് വേണ്ടി സംസ്ഥാനത്ത് ഇതുപോലൊരു ദുരന്തം ഉണ്ടാക്കിവേക്കണ്ടതില്ലെന്നും സതീശന്‍ പറഞ്ഞു.
Content Summary: Even if the Center gives permission, the K Rail project will not be implemented in Kerala; VD Satheesan
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !