കാബിൻ ലോക്ക് ചെയ്യാൻ മറന്നുപോയതോടെ ഓടുന്ന വണ്ടിയിൽ നിന്നും ഡ്രൈവർ ചാടി; രക്ഷകനായി സെക്യൂരിറ്റി ജീവനക്കാരൻ; സംഭവം കോട്ടയ്ക്കലിൽ | Video

0

കോട്ടയ്ക്കൽ :
സർവ്വീസ് സെൻ്ററിൽ നിന്നും തിരികെ കൊണ്ടുവരികയായിരുന്ന വാഹനത്തിൻ്റെ കാബിൻ ലോക്ക് ചെയ്യാൻ മറന്നുപോയതോടെ ഓടുന്ന വണ്ടിയിൽ നിന്നും ചാടി രക്ഷപ്പെട്ട് ഡ്രൈവർ.തുടർന്ന് അവസരോചിതമായ ഇടപെടലിലൂടെ 
രക്ഷകനായത് സെക്യൂരിറ്റി ജീവനക്കാരൻ.

ചങ്കുവെട്ടിയിൽ വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം.പറമ്പിലങ്ങാടി ഭാഗത്തെ സ്ഥാപനത്തിൽ സർവ്വീസിനു നൽകിയ പാർസൽ ലോറി തിരികെ കൊണ്ടുവരുന്നതിനിടെയാണ് അപകടമുണ്ടായത്.

ആസ്റ്റർ മിംസ് ആശുപത്രിയ്ക്കു സമീപമെത്തിയപ്പോൾ വാഹനം ബ്രേക്ക് ചെയ്യാൻ ശ്രമിച്ചതോടെ കാബിൻ ഭാഗം മുന്നോട്ട് ചെരിയുകയായിരുന്നു.ഇതോടെ ഭയന്ന ഡ്രൈവർ വാഹനത്തിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടുകയും, വാഹനം മുന്നോട്ട് നീങ്ങുകയും ചെയ്തു.

തുടർന്ന്, സമീപത്തെ ഇഹാം ഡിജിറ്റൽ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ മമ്പുറം വി.കെ പടി സ്വദേശി കുതിരപ്പടിക്കൽ മനോജ് നടത്തിയ അവസരോചിതമായ ഇടപെടലിലൂടെയാണ് വലിയ അപകടം ഒഴിവാക്കിയത്.മുന്നോട്ടു പോയ വാഹനം സമീപത്തെ പരസ്യ ബോർഡിൽ ഇടിച്ച് പിറകിലേയ്ക്ക് നീങ്ങാൻ തുടങ്ങിയ ഘട്ടത്തിൽ കാബിനിൽ ചാടിക്കയറി ബ്രേക്കിടുകയായിരുന്നു.

സംഭവ സമയത്ത് സ്ഥലത്ത് ആളുകൾ കുറവായതിനാൽ വലിയ അപകടമാണ് വഴിമാറിയത്.മുൻപ് വാഹന ഡ്രൈവറായിരുന്നതിൻ്റെക്കൂടി മനോബലത്തിലായിരുന്നു കൃത്യസമയത്ത് ഇടപെടൽ നടത്താനായതെന്ന് മനോജ് മീഡിയവിഷനോട് പറഞ്ഞു.

ആസ്റ്റർ മിംസ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനായും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്നതാണ് മനോജിൻ്റെ കുടുംബം.ഇടപെടൽ നടത്തിയതിന് വിവിധ കോണുകളിൽ നിന്നുമാണ് അഭിനന്ദനം ലഭിക്കുന്നത്.

Video:

Content Summary: The driver jumped from the running car after forgetting to lock the cabin; Security guard as rescuer; The incident happened in Kottakkall

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !