പാലക്കാട്: യുഡിഎഫിന് നല്‍കിയ പിന്തുണ പുനഃപരിശോധിക്കാന്‍ ഡിഎംകെ. ഉപാധികളില്ലാതെ പിന്തുണ നല്‍കിയിട്ടും കോണ്‍ഗ്രസ് അവഗണിച്ചു.
രണ്ടുദിവസത്തിനകം മണ്ഡലം കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കും. പുതിയ തീരുമാനം അന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥിയോ നേതാക്കളോ ഒരിക്കല്‍ പോലും വിളിച്ചില്ലെന്ന് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന മിന്‍ഹാജ് പറഞ്ഞു.
പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിഎംകെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഡിഎംകെ സ്ഥാനാര്‍ഥി എം എ മിന്‍ഹാജിനെ പിന്‍വലിച്ചു കൊണ്ടാണ് യുഡിഎഫിന് ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിച്ചത്. ഡിഎംകെ പിന്തുണക്ക് അന്‍വറിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍ നന്ദിയും അറിയിച്ചിരുന്നു. അന്‍വറിന്റെയും ഡിഎംകെയുടെയും തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.
വര്‍ഗീയതയെ ചെറുക്കന്‍ മതനിരപേക്ഷ മനസുള്ള ആരുടേയും വോട്ട് വാങ്ങുമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ചേലക്കരയില്‍ പിന്തുണയില്ലാത്തത് എന്തുകൊണ്ടെന്ന് അറിയില്ല. ചേലക്കരയിലും അന്‍വര്‍ പിന്തുണ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.
Content Summary: DMK to reconsider support given to Palakkad UDF
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !