കൊച്ചി: താരസംഘടന 'എഎംഎംഎ'യുടെ തലപ്പത്തേക്ക് തിരിച്ചു വരവില്ലെന്ന് വ്യക്തമാക്കി നടൻ മോഹൻലാല്‍. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സങ്കീർണമായ സംഘടനയുടെ ഭാരവാഹി സ്ഥാനത്ത് നിന്നും മോഹൻലാലും, പീഡന ആരോപണം നേരിട്ട മുൻ ജനറല്‍ സെക്രട്ടറി സിദ്ദിഖും മറ്റു താരങ്ങളും കൂട്ടരാജി സമർപ്പിച്ചിരുന്നു.
നിലവിലുള്ള നേതൃത്വം അടുത്ത തിരഞ്ഞെടുപ്പുവരെ അഡ്ഹോക് കമ്മിറ്റിയായി പ്രവർത്തിച്ചു വരികയാണ്.
അമ്മയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഇനി അത് അടുത്ത ജൂണില്‍ മാത്രമേനടക്കാൻ സാധ്യതയുള്ളൂ. ഒരു വർഷത്തേക്കാണു താല്‍ക്കാലിക കമ്മിറ്റിക്കു ചുമതല വഹിക്കാനാവുക. അതിനുശേഷം അമ്മ ജനറല്‍ ബോഡി യോഗം ചേർന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.
മൂന്നു വർഷത്തിലൊരിക്കലാണ് സാധാരണയായി ജനറല്‍ ബോഡി കൂടി ഭാരവാഹികളെ തിരഞ്ഞെടുക്കാറ്. 2021ലെ തിരഞ്ഞെടുപ്പില്‍ മോഹൻലാലും ഇടവേള ബാബുവും പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായി. ഇത്തവണ അധികാരത്തിലേക്കില്ലെന്ന് മോഹൻലാല്‍ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ 25 വർഷത്തിനുശേഷം ഇടവേള ബാബു ഭാരവാഹിത്വത്തില്‍നിന്ന് ഒഴിയുന്ന സാഹചര്യത്തില്‍ മോഹൻലാല്‍ അധ്യക്ഷ സ്ഥാനത്ത് തുടരുകയായിരുന്നു.
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !