അഹമ്മദാബാദ്: ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ ഒരു കര്‍ഷക കുടുംബമാണ് ഇപ്പോള്‍ സംസാരവിഷയം. 12 വര്‍ഷമായി തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന വാഗണ്‍ ആര്‍ കാറിനെ വിറ്റൊഴിയുന്നതിന് പകരം ആചാരമര്യാദകളോടെ സംസ്‌കരിച്ചാണ് കുടുംബം വാര്‍ത്തകളില്‍ നിറഞ്ഞത്.
ആത്മീയ ഗുരുക്കള്‍ അടക്കം 1500ഓളം പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. തങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവന്ന കാറിനെ ഒഴിവാക്കുന്നതിന് പകരം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ സംസ്‌കരിക്കാന്‍ വ്യവസായിയായ സഞ്ജയ് പൊളറയും കുടുംബവും തീരുമാനിക്കുകയായിരുന്നു. കൃഷിയിടത്തിലെ 15 അടി താഴ്ചയിലാണ് കാറിനെ സംസ്‌കരിച്ചത്.
കാറിനെ പൂക്കളും മാലകളും കൊണ്ട് അലങ്കരിച്ച ശേഷമായിരുന്നു സംസ്‌കാരച്ചടങ്ങ്. പച്ച തുണി കൊണ്ട് കാറിനെ മറച്ചിരുന്നു.പൂജയും മറ്റും നടത്തിയായിരുന്നു ചടങ്ങ്. ചടങ്ങുകള്‍ക്ക് ശേഷം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണിട്ട് കാര്‍ മൂടുകയായിരുന്നു. കുടുംബത്തിന്റെ ഭാഗ്യമായ കാറിനെ വില്‍ക്കാന്‍ തോന്നിയില്ല. വരും തലമുറ എന്നും കാറിനെ ഓര്‍ക്കാന്‍ ചെയ്തതാണെന്നും സഞ്ജയ് പറഞ്ഞു. ചടങ്ങില്‍ വന്നവര്‍ക്കെല്ലാം വിരുന്ന് നല്‍കാനും മറന്നില്ല. നാലുലക്ഷം രൂപയാണ് ചടങ്ങിനായി മുടക്കിയത്. കാറിനെ അടക്കം ചെയ്ത സ്ഥലത്ത് മരം നടുമെന്നും കുടുംബം അറിയിച്ചു.
Video:
Gujarat: In Amreli, farmer Sanjay Polra gave his 15-year-old car a symbolic "final resting place" in gratitude for the prosperity it brought his family. The family held a ceremony with the village, planting trees at the site to commemorate their fortune-changing vehicle pic.twitter.com/vtoEkVQLIP
— IANS (@ians_india) November 8, 2024
Content Summary: A family did not want to sell the car and buried it at a depth of 15 feet. 1500 participants - Video
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !