വേങ്ങര: പിന്നോട്ടെടുത്ത ലോറി വീട്ടുമുറ്റത്തെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് ചെരിഞ്ഞതിനെ തുടർന്ന് ചുമരിനും ലോറിയ്ക്കുമിടയിൽ പെട്ട് വീട്ടുടമയായ യുവാവിന് ദാരുണാന്ത്യം. കണ്ണമംഗലം പെരണ്ടക്കൽ സ്വദേശി കോയിസൻ ഫാസിൽ ഇല്ല്യാസ് (45) ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചക്ക് 12 മണി യോടെയാണ് സംഭവം.
വീട് നിർമ്മാണാവശ്യത്തിന് എം സാന്റുമായി വന്ന ലോറി വീട്ടുമുറ്റത്തേക്ക് എടുക്കുന്നതിനിടെ പിൻചക്രങ്ങൾ, മണ്ണിട്ടു മൂടിയ സെപ്റ്റിക് ടാങ്കിന്റെ കോൺക്രീറ്റ് സ്ലാബിൽ കയറുകയും, സ്ലാബ് തകർന്ന് ലോറി വീടിന്റെ ചുമരരികിലേയ്ക്ക് ചെരിയികയുമായിരുന്നു.ഇതിനിടയിൽ പെട്ടാണ് ഫാസിൽ ഇല്ല്യാസ് മരിച്ചത്.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്റ്റു മോർട്ടത്തിനു ശേഷം എടക്കാപറമ്പ് ജുമാമസ്ജിദിൽ മറവു ചെയ്യും.
പിതാവ്: മൊയ്ദീൻ ബാപ്പു. മാതാവ്: പരേതയായ ഖദീജ. ഭാര്യ: സമീറ, മക്കൾ: സിനാൻ, സിയാൻ, സിനാജ്, സിയാജ്.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: The young man met a tragic end when he fell between the wall and the lorry
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !