സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് നടപടികള്‍ ഒക്ടോബര്‍ 25 വരെ ദീര്‍ഘിപ്പിച്ച് നല്‍കുന്നതായി മന്ത്രി ജിആര്‍ അനില്‍. മഞ്ഞ, പിങ്ക് കാര്‍ഡംഗങ്ങള്‍ക്ക് മസ്റ്ററിങ് നടത്താനാനുള്ള സമയപരിധി അവസാനിച്ചെങ്കിലും ഇനിയും ധാരാളം ആളുകള്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാനുണ്ടെന്ന് ചൂണ്ടികാണിച്ച് ഇകെ വിജയന്‍ എംഎല്‍എ നല്‍കിയ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഇ-ശ്രം പോര്‍ട്ടല്‍ പ്രകാരമുള്ളവര്‍ക്ക് റേഷന്‍കാര്‍ഡ് അനുവദിച്ച് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട്, സുപ്രീം കോടതിയുടെ വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര നിര്‍ദേശ പ്രകാരമാണ് സംസ്ഥാനത്തെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) ഗുണഭോക്താക്കളുടെ ഇ-കെവൈസി മസ്റ്ററിങ് ആരംഭിച്ചത്.
ഒക്ടോബര്‍ 31നകം മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് കാണിച്ച് സംസ്ഥാനത്തിന് കേന്ദ്രം കത്ത് നല്‍കിയിരുന്നു. റേഷന്‍ കാര്‍ഡില്‍ പേരുള്ളവരെല്ലാം മസ്റ്ററിങ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അരിവിഹിതം നല്‍കില്ലെന്ന് കേന്ദ്രം കത്തില്‍ അറിയിച്ചിരുന്നു. ഇതോടെയാണ് വേഗത്തില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചത്.
മലപ്പുറം ജില്ലയില്‍ ആകെയുള്ള 20,58,344 അംഗങ്ങളില്‍ 16,29,407 പേര്‍ ഇതിനകം മസ്റ്ററിങ് നടത്തിയതായും അവശേഷിക്കുന്ന 4,28,937 പേര്‍ എത്രയും വേഗത്തില്‍ മസ്റ്ററിങ് നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ സി.എ.വിനോദ്കുമാര്‍ അറിയിച്ചു. അനുവദിച്ച സമയപരിധിക്കുള്ളില്‍ വേഗത്തില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്നും റേഷന്‍ കാര്‍ഡും കാര്‍ഡിലെ പേരും നഷ്ടപ്പെടാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡുമായി റേഷന്‍ കടകളില്‍ നേരിട്ടെത്തി റേഷന്‍ കടയില്‍ നിന്നും സൗജന്യമായി മസ്റ്ററിങ് ചെയ്യാവുന്നതാണ്.
Content Summary: Ration card mustering in the state has been extended till October 25
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !