സംഗീത സംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ഫഹദ് ഫാസിൽ, ഭാര്യ നസ്രിയ, നടൻ ജയറാം, ഭാര്യ പാർവതി, മകൾ മാളവിക ജയറാം, മകൻ കാളിദാസ് ജയറാം, കാളിദാസിന്റെ ഭാവി വധു താരിണി കലിങ്കരായർ എന്നിവരും ചടങ്ങിൽ നിറസാന്നിദ്ധ്യമായിരുന്നു. നേരത്തെ, മാളവിക ജയറാമിന്റെ വിവാഹത്തിൽ സുഷിൻ തന്റെ പാർട്ട്‌ണറെ പരിചയപ്പെടുത്തിയിരുന്നു. പാർവതിയുടെ സഹോദരീ പുത്രിയാണ് ഉത്തര.
അടുത്തിടെ പുറത്തിറങ്ങിയ 'ബോഗയ്‌ൻവില്ല' എന്ന അമൽ നീരദ് ചിത്രത്തിലാണ് സുഷിൻ അവസാനം സംഗീതം നൽകിയത്. ഈ ചിത്രത്തിന് ശേഷം ചെറിയൊരു ഇടവെള എടുക്കുമെന്ന് ഒരു അഭിമുഖത്തിൽ സുഷിൻ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Music director Sushin Shyam got married
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !