![]() |
പ്രതീകാത്മക ചിത്രം |
മുബൈ: അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് അമ്മ വഴക്കുപറഞ്ഞതിനെത്തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ 15 കാരി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.
മൊബൈല്‍ ഫോണില്‍ കൂടുതല്‍ സമയം ചെലവഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി വിഷം കഴിക്കുകയായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയാണ് മരണം സംഭവിക്കുന്നത്.
അംബര്‍നാഥ് സ്വദേശിയായ പെണ്‍കുട്ടി സെപ്തംബര്‍ 26ന് എലി വിഷം കഴിക്കുകയായിരുന്നു. ആദ്യം നാട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് മുംബൈയിലേയ്ക്ക് മാറ്റുകയായിരുന്നു.
മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Content Summary: Mother scolded for excessive use of mobile phone; A 15-year-old girl committed suicide
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !