ഇന്റര്‍നെറ്റ് ആവശ്യമില്ലാതെ സ്മാര്‍ട്ട്ഫോണുകളില്‍ ലൈവ് ടിവി ചാനലുകള്‍; പദ്ധതിയുമായി പ്രസാര്‍ ഭാരതി

0

ഇന്റര്‍നെറ്റിന്റെ ആവശ്യമില്ലാതെ തന്നെ സ്മാര്‍ട്ട്ഫോണുകളില്‍ ലൈവ് ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്യാന്‍ പദ്ധതിയുമായി പ്രസാര്‍ ഭാരതി. ഇതിന്റെ ഭാഗമായി ഡയറക്ട്-ടു-മൊബൈല്‍ (D2M) സാങ്കേതികവിദ്യയുടെ സാധ്യത പരിശോധിക്കാനുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചു.

ഐഐടി കാന്‍പൂര്‍, സാംഖ്യ ലാബ്‌സ് എന്നിവയുമായി സഹകരിച്ച് ഡല്‍ഹി ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ പരീക്ഷണം നടത്തുന്നുണ്ടെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഐഐടി കാന്‍പൂരുമായി ചേര്‍ന്നുള്ള ഡയറക്ട്-ടു-മൊബൈല്‍ പരീക്ഷണങ്ങള്‍ വിജയകരമാണെന്നും ഇത് കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സെല്ലുലാര്‍ ടവറുകളിലെ ട്രാന്‍സ്മിറ്ററുകളും മൊബൈല്‍ ഫോണുകളിലെ ചിപ്പുകളും ആവശ്യമാണെന്നും അധികൃതര്‍ പറഞ്ഞു.

ടിവി, റേഡിയോ പോലുള്ള ബ്രോഡ്കാസ്റ്റ് സിഗ്‌നലുകള്‍ ഉപയോഗിച്ചാണ് മൊബൈല്‍ ഫോണുകളില്‍ നേരിട്ട് തത്സമയ സംപ്രേഷണം നടത്തുക. ഇവിടെ പരമ്പരാഗത സെല്ലുലാര്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ഡാറ്റ നെറ്റ്വര്‍ക്കുകളുടെ സേവനം ആവശ്യമില്ല. ബ്രോഡ്കാസ്റ്റ് സിഗ്നലുകള്‍ സ്വീകരിക്കുന്നതിനും ഡീകോഡ് ചെയ്യുന്നതിനും ഫോണുകള്‍ക്ക് പ്രത്യേക ഹാര്‍ഡ്വെയര്‍ ആവശ്യമാണെന്നും അധികൃതര്‍ പറഞ്ഞു. ഇന്റര്‍നെറ്റ് കണക്ഷന്റെ വേരിയബിള്‍ വേഗതയെയും സ്ഥിരതയെയും ആശ്രയിക്കാത്തതിനാല്‍ ഉയര്‍ന്ന നിലവാരമുള്ള വീഡിയോ, ഓഡിയോ സ്ട്രീമിങ് ലഭിച്ചേക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.

Content Summary: Live TV channels on smartphones without the need for internet; Prasar Bharti with the plan

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !