തിരുവനന്തപുരം: സ്വന്തമായി രാഷ്ട്രീയ പാർട്ടിയുള്ള ഇന്ത്യയിലെ ഏക മത സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. അവർക്ക് ഏതെങ്കിലും ഒരു മുന്നണിയിൽ കയറിപ്പറ്റാൻ എന്ത് ഇല്ലാക്കഥകളും അവർ പ്രചരിപ്പിക്കും. ആരെയും വ്യക്തിഹത്യ നടത്തും. ഏതാളെയും ഭൽസിക്കും. ജമാഅത്തെ ഇസ്ലാമിയെ ആശയപരമായി താൻ വിമർശിക്കാറുണ്ട്. എന്നാൽ ഒരു ജമാഅത്തെ ഇസ്ലാമിക്കാരനെയും ഇന്നുവരെ വ്യക്തിഹത്യ നടത്തിയിട്ടില്ലന്ന് ഡോ.കെ .ടി.ജലീൽ പറഞ്ഞു
തന്നെ സ്വർണ്ണക്കള്ളക്കടത്തിൽ പ്രതിയാണെന്ന് വരുത്താൻ ജമാഅത്തെ ഇസ്ലാമിയുടെ ചാനലും പത്രവും പെടാപ്പാട് പെട്ടത് എല്ലാവരും കണ്ടതാണ്. ഉപ്പുഭരണിയുടെ മുകളിൽ പഞ്ചസാര എന്ന് സ്റ്റിക്കർ ഒട്ടിച്ചു വെക്കും പോലെയാണ് ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദ അടിത്തറക്കു മേൽ പടുത്തുയർത്തിയ ഹൈടെക് കൂരയുടെ മുകളിൽ "മതേതരഭവനം" എന്നെഴുതിയ ബോർഡ് തൂക്കുന്നത്. കേരളക്കര എന്നും ആദരവോടെ കണ്ട സി.എച്ച് മുഹമ്മദ് കോയാ സാഹിബ് എന്ന പ്രതിഭാധനനായ രാഷ്ട്രീയ നേതാവിനെ, ഒരു സമ്മേളനത്തിലേക്കും സ്ഥാപന വാർഷികത്തിലേക്കും ക്ഷണിക്കാത്ത ഒരേയൊരു മതസംഘടനയേ മലയാളമണ്ണിലുള്ളൂ. അത് ജമാഅത്തെ ഇസ്ലാമിയാണന്നും ഡോ.കെ .ടി.ജലീൽ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: 'Jamaat-e-Islami will spread any falsehoods to get into any front': Dr. KT Jalil
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !