സംസ്ഥാനത്ത് 57,000 കടന്ന് പുതിയ ഉയരത്തിലെത്തിയ സ്വർണവില വീണ്ടും റിക്കാര്‍ഡ് ഭേദിച്ച് മുന്നേറുന്നു. ഇന്ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 57,280 രൂപയിലും ഗ്രാമിന് 7,160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 15 രൂപ ഉയർന്ന് 5,915 രൂപയിലെത്തി.
ബുധനാഴ്ച പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57,000 കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. തുടർന്ന് നാലിനാണ് സ്വര്‍ണവില 56,960 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചത്. അഞ്ച്, ആറ്, 12,13 തീയതികളിലും 56,960 രൂപയായിരുന്നു സ്വർണവില. ഈ റിക്കാർഡാണ് ബുധനാഴ്ച പഴങ്കഥയാക്കിയത്. ഒരാഴ്ച കൊണ്ട് ആയിരത്തിലധികം രൂപയാണ് വർധിച്ചത്. അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
ആഗോള വിപണികളിലെ വിലമാറ്റങ്ങളാണ് പ്രാദേശിക വിപണികളില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വർണവില ഒരുവേള 2,684 ഡോളർ വരെ ഉയർന്നശേഷം ഇപ്പോൾ വ്യാപാരം നടക്കുന്നത് 2,677 ഡോളറിലാണ്.
അതേസമയം, വെള്ളി വില ഏതാനും ദിവസങ്ങളായി മാറ്റമില്ലാതെ ഗ്രാമിന് 98 രൂപയിൽ തന്നെ തുടരുകയാണ്.
Content Summary: Gold price breaks record again
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !