'ഭാര്യയുടെ പ്രസവം ചിത്രീകരിച്ചു, പൊക്കിൾക്കൊടി സ്വയം മുറിച്ചു'; പ്രമുഖ യുട്യൂബർക്കെതിരെ കേസ്

0

ചെന്നൈ:
ഭാര്യയുടെ പ്രസവം ചിത്രീകരിക്കുകയും കുഞ്ഞിന്റെ പൊക്കിൾക്കൊടി സ്വയം വേർപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രമുഖ യുട്യൂബർക്കെതിരെ കേസ്. തമിഴ്‌നാട്ടിലെ യുട്യൂബർ മുഹമ്മദ് ഇർഫാനെതിരെയാണ് കേസെടുത്തത്. മകളുടെ പൊക്കിൾക്കൊടി സ്വയം മുറിക്കുന്ന വീഡിയോ പുറത്തുവിട്ടതാണ് വിവാദമായത്. യുട്യൂബ് ചാനലിൽ 45 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ആണ് ഇർഫാനുള്ളത്.

ഇർഫാനെതിരെ നടപടിയെടുക്കുമെന്ന് കഴിഞ്ഞദിവസം തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. കഴിഞ്ഞ ജൂലായിൽ ഇർഫാന്റെ ഭാര്യ വീട്ടിൽ നിന്ന് പുറപ്പെടുന്നതുമുതൽ സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ കുഞ്ഞ് ജനിക്കുന്നതുവരെയുള്ള ദൃശ്യങ്ങളാണ് 16 മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിലുള്ളത്. ഡോക്‌ടർമാരുടെ അനുവാദത്തോടെയാണ് ഇർഫാൻ പൊക്കിൾക്കൊടി മുറിച്ചത്. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചതോടെ തമിഴ്‌നാട് ആരോഗ്യവകുപ്പ് ആശുപത്രി അധികൃതരോട് വിവരം തേടുകയായിരുന്നു. വിവാദമായതോടെ വീഡിയോ ചാനലിൽ നിന്ന് നീക്കി.

പൊക്കിൾക്കൊടി മുറിക്കാൻ ഡോക്‌ടർക്ക് മാത്രമാണ് അനുവാദമുള്ളത്. സംഭവത്തിൽ ആശുപത്രിക്കും ഓപ്പറേഷൻ തിയേറ്ററിലുണ്ടായിരുന്ന ഡോക്‌ടർക്കും എതിരെ നടപടി ഉണ്ടാകുമെന്ന് മെഡിക്കൽ ആന്റ് റൂറൽ ഹെൽത്ത് സർവീസ് ഡയറക്‌ടർ വ്യക്തമാക്കി. നേരത്തെ ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തി യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടതിൽ ഇർഫാനെതിരെ നടപടി എടുത്തിരുന്നു. അന്ന് മാപ്പപേക്ഷ നടത്തിയും വീഡിയോ നീക്കം ചെയ്തുമാണ് തലയൂരിയത്.

Content Summary: 'filmed his wife's birth, cut the umbilical cord himself'; Case against prominent YouTuber

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !