ജില്ലയിലെ 16 വില്ലേജുകളുടെ ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയായി; രേഖകള്‍ പരിശോധിക്കാന്‍ ഒക്ടോബര്‍ 30 വരെ പൊതുജനങ്ങള്‍ക്ക് അവസരം

0

മലപ്പുറം:
ജില്ലയില്‍ ഡിജിറ്റല്‍ സര്‍വേക്കായി ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുത്തിരുന്ന  16 വില്ലേജുകളുടെ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയാക്കി നിയമപ്രകാരമുള്ള പരസ്യം പ്രസിദ്ധീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. രേഖകള്‍ അന്തിമമാക്കി കൈമാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഏറനാട് താലൂക്കിലെ മലപ്പുറം, തിരൂര്‍ താലൂക്കിലെ കുറുമ്പത്തൂര്‍, മാറാക്കര, നടുവട്ടം, പെരുമണ്ണ, പൊന്‍മുണ്ടം, അനന്താവൂര്‍, ചെറിയമുണ്ടം, വെട്ടം, തലക്കാട്, തിരുന്നാവായ, മംഗലം, പൊന്നാനി താലൂക്കിലെ പൊന്നാനി നഗരം, പെരുമ്പടപ്പ്, വെളിയങ്കോട്, നന്നമുക്ക് എന്നീ വില്ലേജുകളിലെ ഫീല്‍ഡ് സര്‍വേയാണ് പൂര്‍ത്തിയായിട്ടുള്ളത്.
 
ഈ വില്ലേജുകളിലെ റിക്കാഡുകള്‍ പരിശോധിച്ച് കുറ്റമറ്റതാണെന്ന് ഇനിയും ഉറപ്പു വരുത്തിയിട്ടില്ലാത്ത ഭൂ ഉടമകള്‍ക്ക് അതത് വില്ലേജുകളില്‍ സജ്ജീകരിച്ചിട്ടുള്ള ക്യാമ്പ് ഓഫീസുകളിലെത്തി തങ്ങളുടെ ഭൂമി  ഡിജിറ്റല്‍ സര്‍വെ രേഖകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാം. ആക്ഷേപങ്ങളുണ്ടെങ്കില്‍ ഒക്ടോബര്‍ 30 വരെ പരാതി നല്‍കാനും അവസരമുണ്ട്.  

ഭാവിയിലുണ്ടാകാവുന്ന പ്രയാസങ്ങള്‍ ഒഴിവാക്കുന്നതിന് എല്ലാ ഭൂ ഉടമകളും തങ്ങളുടെ ഭൂമിയുടെ ഡിജിറ്റല്‍ സര്‍വേ രേഖകള്‍ പരിശോധിച്ച് കുറ്റമറ്റതാണെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
രേഖകള്‍ പരിശോധിക്കുന്നതിനായി താഴെ കാണുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം.

മലപ്പുറം, - 9497689836
കുറുമ്പത്തൂര്‍ - 7907063769
മാറാക്കര - 9446447398
നടുവട്ടം - 7907184191
പെരുമണ്ണ - 9048615650
പൊന്‍മുണ്ടം - 9446939884
അനന്താവൂര്‍ - 9495704613
ചെറിയമുണ്ടം - 8848982019
വെട്ടം - 9447844290
തലക്കാട് - 9048920415
തിരുന്നാവായ - 9447903360
മംഗലം - 9947044696
പൊന്നാനി നഗരം - 9961907427
പെരുമ്പടപ്പ് - 8547698138
വെളിയങ്കോട് - 8848982019
നന്നമുക്ക് - 8547133085

Content Summary: Digital survey of 16 villages in the district has been completed; The public has an opportunity to inspect the documents till October 30

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !