വളാഞ്ചേരി: മാനസിക പ്രശ്നങ്ങളാൽ അലഞ്ഞുതിരിയുന്ന നിലയിൽ കണ്ടെത്തിയ യുവാവിന്റെ ബന്ധുക്കളെ അന്വേഷിക്കുകയാണ് ഒരു കൂട്ടം സന്നദ്ധ പ്രവർത്തകർ. വളാഞ്ചേരിയിലെ റീഹാബിലിറ്റേഷൻ വളണ്ടിയേഴ്സ് കൂട്ടായ്മയായ ടീം വളാഞ്ചേരി, പാണ്ടികശാലയിൽ നിന്നും അലഞ്ഞു തിരിയുന്ന നിലയിൽ കണ്ടെത്തിയ യുവാവിന്റെ ബന്ധുക്കളെ തെരയുകയാണ്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 21നാണ് കൂട്ടായ്മ യുവാവിനെ കണ്ടെത്തിയത്. ഏകദേശം 40 വയസ്സ് തോന്നിക്കുന്ന യുവാവിൻ്റെ പേര് വിനോദ് എന്നാണ് പറയുന്നത്. വീടോ, ബന്ധുക്കളെ കുറിച്ചോ ഒന്നും പറയാൻ കഴിയാത്ത നിലയിലാണ്. തുടർന്ന് യുവാവിനെ പട്ടാമ്പിയിലെ സ്നേഹനിലയം ഓൾഡ് ഏജ് ഹോമിലേക്ക് താൽക്കാലികമായി മാറ്റുകയായിരുന്നു.
എന്നാൽ ഹോമിൽ കഴിഞ്ഞു വരുന്ന യുവാവ് തുടർച്ചയായി മാനസിക വിഭ്രാന്തി കാണിക്കുകയും, മറ്റു അംഗങ്ങൾക്ക് ഉപദ്രവം ഉണ്ടാവുന്ന നിലയിലേയ്ക്ക് മാറിയിരിക്കുകയാണ്. ഇതിനിടെ യുവാവിൻ്റെ ബന്ധുക്കളെ കണ്ടെത്താൻ ടീം വളാഞ്ചേരി പ്രവർത്തകർ സോഷ്യൽ മീഡിയ വഴി കാര്യമായ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പട്ടാമ്പിയിലെ ഓൾഡ് ഏജ് ഹോമിൽ തുടർന്നും താമസിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. മലയാളിയായ യുവാവിൻ്റെ ബന്ധുക്കളെ കണ്ടെത്താൻ സുമനസ്സുകൾ സഹായിക്കണമെന്നും, കൃത്യമായ ചികിത്സ ലഭിക്കുന്ന കേന്ദ്രത്തിലേക്ക് ഇദ്ദേഹത്തെ മാറ്റാൻ സർക്കാർ തലത്തിൽ ഇടപെടലുണ്ടാവണമെന്നും ടീം വളാഞ്ചേരി ഭാരവാഹികൾ പറഞ്ഞു.
കെ.ബി കുഞ്ഞിപ്പ, നിസാർ പാലാറ, നാസർ സീറോ ഔട്ട്, ഷറഫുദ്ധീൻ നാലകത്ത്, കുഞ്ഞിമോൻ വളാഞ്ചേരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യുവാവിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.
യുവാവിനെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നവർ ബന്ധപ്പെടുക:
Team Valanchery
Content Summary: He is a Malayali.. Can you help me to find the relatives..?
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !