ലൈസൻസ് / വാഹന സംബന്ധമായ എല്ലാ കാര്യങ്ങളും ഇനി വിരൽ തുമ്പിൽ; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക.. | Video

0

വാഹന / ലൈസൻസ് സംബന്ധമായ എല്ലാ കാര്യങ്ങളും ഇനി വിരൽ തുമ്പിൽ. എം പരിവാഹൻ ആപ്പ് വെറും ഒരു മിനുട്ട് കൊണ്ട് മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണെന്ന് കേരള മോട്ടോർ വാഹന വകുപ്പ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ആപ്പ് ഡൗൺലോഡ് ചെയ്യുന്ന വിധം വിശദീകരിക്കുന്ന വിഡിയോ സഹിതമാണ് മോട്ടോർ വാഹന വകുപ്പ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

കുറിപ്പ്:

വാഹന / ലൈസൻസ് സംബന്ധമായ എല്ലാ കാര്യങ്ങളും ഇനി നിങ്ങളുടെ വിരൽ തുമ്പിൽ

M Parivahan ആപ് വെറും 1 മിനുട്ട് കൊണ്ട് നിങ്ങളുടെ മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

മൊബൈലിൽ പ്ലേ സ്റ്റോറിൽ MParivahan എന്ന് ടൈപ്പ് ചെയ്ത് ലഭിക്കുന്ന ആപ് ഇൻസ്റ്റാൾ ചെയ്യുക

ആപ് തുറന്ന് Create New account എന്ന ബട്ടൺ അമർത്തുക.

സ്റ്റേറ്റ് Kerala സെലക്ട് ചെയ്യുക

RC യിലോ ലൈസൻസിലോ ഉള്ളത് പോലെ നിങ്ങളുടെ പേര് ടൈപ്പ് ചെയ്യുക

മൊബൈൽ നമ്പർ, 6 അക്ക പിൻ നമ്പർ, ഇ മെയിൽ ഐഡി എന്നിവ ടൈപ്പ് ചെയ്യുക.

സബ്മിറ്റ് ബട്ടൺ അമർത്തുമ്പോൾ മൊബൈലിലേക്ക് ഒരു OTP വരും.

OTP ടൈപ്പ് ചെയ്ത് verify ബട്ടൺ അമർത്തുക.

അപ്പോൾ Create New MPin എന്ന് കാണിക്കും. നമ്മുക്ക് ഇഷ്ടമുള്ള ഒരു 6 അക്ക MPin ടൈപ്പ് ചെയ്യുക

Submit ബട്ടൺ അമർത്തിയാൽ MPin റീസെറ്റ് ചെയ്തതായുള്ള മെസേജ് വരും.

നമ്മുടെ മൊബൈൽ നമ്പറും ഇപ്പോൾ ഉണ്ടാക്കിയ MPin നമ്പറും ഉപയോഗിച്ച് അക്കൗണ്ടിൽ sign in ചെയ്യാവുന്നതാണ്.

ഫിംഗർപ്രിൻ്റും MPin ന് പകരമായി Sign in ചെയ്യാനുപയോഗിക്കാം.

sign in ചെയ്യതിന് ശേഷം വാഹന സംബന്ധമായതും ലൈസൻസ് സംബന്ധമായതുമായ സേവനങ്ങൾ മൊബൈലിലൂടെ ചെയ്യാം

Video:


Content Summary: All license / vehicle related matters now at your fingertips; Be aware of these things

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !