നടന്‍ ബാല അറസ്റ്റില്‍. മുന്‍ഭാര്യ നല്‍കിയ പരാതിയില്‍ കടവന്ത്ര പൊലീസാണ് ബാലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സോഷ്യല്‍മീഡിയയിലുടെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് പരാതിയില്‍ പറയുന്നത്.
ഇന്ന് പുലര്‍ച്ചെയാണ് ബാലയെ പാലാരിവട്ടത്തുള്ള വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ബാലയും ഗായികയായ മുന്‍ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. സോഷ്യല്‍മീഡിയയില്‍ ഇരുവരും നടത്തിയ പ്രതികരണങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ബാലയെ അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അപകീര്‍ത്തികരമായ തരത്തില്‍ തനിക്കെതിരെ സോഷ്യല്‍മീഡിയയിലുടെ പ്രചാരണം നടത്തി എന്ന മുന്‍ഭാര്യയുടെ പരാതിയിലാണ് നടപടി. കുട്ടിയുമായി ബന്ധപ്പെട്ടും ചില പരാമര്‍ശങ്ങള്‍ ബാല നടത്തിയിരുന്നു. ഇതും കേസിന് ആസ്പദമായിട്ടുണ്ട് എന്നാണ് സൂചന.
പരാതി ഗൂഢാലോചന, നോട്ടീസ് നൽകിയിരുന്നെങ്കിൽ സ്റ്റേഷനിൽ ഹാജരായേനെ; അഭിഭാഷക
നടൻ ബാലയ്ക്കെതിരെ മുൻ ഭാര്യ നൽകിയ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്ന് അഭിഭാഷക ഫാത്തിമ സിദ്ദിഖ്. കേസ് റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്നും ബാലയുടെ അഭിഭാഷക മാധ്യമങ്ങളോട് അറിയിച്ചു. നോട്ടീസ് നൽകിയിരുന്നെങ്കിൽ ബാല സ്റ്റേഷനിൽ ഹാജരാകുമായിരുന്നെന്നും എന്നിട്ടും പൊലീസ് പുലർച്ചെ ബാലയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും ഇവർ പറയുന്നു.
Content Summary: Actor Bala arrested
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !