മലപ്പുറം: മുന്നിയൂര്‍ പടിക്കലില്‍ ദേശീയപാതയില്‍ ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടക്കൽ പടപ്പറമ്പ് പാങ്ങ് സ്വദേശികളായ റനീസ് (19), എം.ടി. നിയാസ് (19), എന്നിവരാണ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രി പതിനൊന്നിനായിരുന്നു അപകടം. മലപ്പുറം-കോഴിക്കോട് ദേശീയപാതയില്‍ പുതുതായി നിര്‍മിച്ച നാലുവരി പാതയില്‍ നിന്ന് പടിക്കലില്‍ സര്‍വീസ് റോഡിലേക്ക് സ്ഥാപിച്ച കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. വെളിച്ചം കുറവായതിനാല്‍ ഡിവൈഡര്‍ കണ്ടിരിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ റനീസിനെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലും നിയാസിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Content Summary: Accident after hitting the bike divider; Tragic end for two youths
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !