കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന ലോ ഫ്ലോർ ബസ് കത്തി നശിച്ചു. എറണാകുളം ചിറ്റൂര്‍ റോഡില്‍ വെച്ചായിരുന്നു സംഭവം. എറണാകുളം - തൊടുപുഴ ബസിനാണ് തീ പിടിച്ചത്. 21 യാത്രക്കാരാണ് ഈ സമയം ബസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.
ഫയര്‍ഫോഴ്‌സ് സംഘം എത്തി തീയണക്കുകയായിരുന്നു. ആളപായമില്ല. തീപിടിച്ചതോടെ ബസിലെ വാണിങ്ങ് സംവിധാനത്തിലൂടെ ഡ്രൈവര്‍ക്ക് സൂചന ലഭിച്ചു. തുടര്‍ന്ന് ബസ് ഉടന്‍ തന്നെ നിര്‍ത്തി. യാത്രക്കാരെയെല്ലാം ബസില്‍ നിന്നും പുറത്തിറക്കി.
എറണാകുളം സ്റ്റാന്‍ഡില്‍ നിന്നും യാത്ര പുറപ്പെട്ട് ഒരു കിലോമീറ്റര്‍ മാത്രം പിന്നിടുമ്പോഴായിരുന്നു അപകടമുണ്ടായത്. ബസിന്റെ പിന്‍ഭാഗത്തെ ആറു നിര സീറ്റുകളെല്ലാം കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: A low floor bus that was running in Kochi got burnt
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !