നാലുവര്‍ഷ ബിരുദം, ആദ്യ സെമസ്റ്റര്‍ പരീക്ഷ നവംബര്‍ 20 മുതല്‍

0

സംസ്ഥാനത്ത് 864 അഫിലിയേറ്റഡ് കോളജുകളിലും, എട്ട് സർവകലാശാലകളിലും ആരംഭിച്ച നാലുവർഷ ബിരുദ പരിപാടിയിലെ (എഫ്.വൈ.യു.ജി.പി) ആദ്യ സെമസ്റ്റർ പരീക്ഷ നവംബർ 20ന് നടത്താൻ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. 
ആർ. ബിന്ദു വാർത്തസമ്മേളനത്തില്‍ അറിയിച്ചു.

പരീക്ഷ ഡിസംബർ എട്ടുവരെയാണ്. മുൻനിശ്ചയിച്ച പ്രകാരം ഫലം ഡിസംബർ 22ന് പ്രസിദ്ധീകരിക്കും. നേരത്തേ നവംബർ അഞ്ചുമുതല്‍ 25 വരെയാണ് നിശ്ചയിച്ചതെങ്കിലും വയനാട് ദുരന്തത്തിന്‍റെയും മഴയുടെയും പശ്ചാത്തലത്തിലും പ്രവേശനപ്രക്രിയ വൈകിയതും കണക്കിലെടുത്താണ് പരീക്ഷ തീയതി ഇപ്പോള്‍ നീട്ടിയത്.

ക്ലാസ് റൂം വിനിമയത്തിലെ മാറ്റങ്ങള്‍, പരീക്ഷ മൂല്യനിർണയം എന്നിവയെക്കുറിച്ച്‌ സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കുമുള്ള പരിശീലനം അടുത്ത ഫെബ്രുവരി 28നകം പൂർത്തിയാക്കും. എഫ്.വൈ.യു.ജി.പി പുരോഗതി വിലയിരുത്താൻ തിങ്കളാഴ്ച മന്ത്രിയുടെ അധ്യക്ഷതയില്‍ കൊച്ചിൻ സർവകലാശാലയില്‍ വി.സിമാർ, രജിസ്ട്രാർമാർ, പരീക്ഷ കണ്‍ട്രോളർ, സിൻഡിക്കേറ്റ് അംഗങ്ങള്‍, കോഓഡിനേറ്റർമാർ തുടങ്ങിയവരുടെ യോഗം ചേർന്നിരുന്നു. സയൻസ്, സോഷ്യല്‍ സയൻസ്, ഹ്യൂമാനിറ്റീസ് ആൻഡ് ലാംഗ്വേജസ്, കോമേഴ്സ് എന്നീ നാലു വിഭാഗങ്ങളായി ക്ലസ്റ്റർ തിരിച്ചാണ് പരിശീലനം.

അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവിന്‍റെ ഭാഗമായുള്ള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്‍റെ കോണ്‍ക്ലേവ് 'ഉദ്യമ 1.0' വെബ്സൈറ്റ് മന്ത്രി പ്രകാശനം ചെയ്തു. ഡിസംബർ 19നും 20നും കുസാറ്റില്‍ 'ഉദ്യമ 2.0' നടക്കും. കോണ്‍ക്ലേവ് ഡിസംബർ ഏഴിന് തിരുവനന്തപുരം സെനറ്റ് ഹാളില്‍ ഉദ്ഘാടനം നടക്കും.

Content Summary: Four year degree, first semester examination from 20 November

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !